ആം‌ആദ്മി വാഗ്ദാനം പാലിച്ചു; ഡല്‍ഹിയില്‍ ഓരോ കുടുംബത്തിനും 700 ലിറ്റര്‍ വെള്ളം സൌജന്യം

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ആം‌ആദ്മി തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചു. ഡല്‍ഹിയിലെ ഓരോ കുടുംബത്തിനും 700 ലിറ്റര്‍ വെള്ളം സൌജന്യമായി നല്‍കും. ഡല്‍ഹി ജല്‍ ബോര്‍ഡ് അറിയിച്ചതാണ് ഇക്കാര്യം. ജനുവരി ഒന്നു മുതല്‍ പദ്ധതി നടപ്പാക്കും. കടുത്ത പനിയായതിനാല്‍ ഇന്ന് ഓഫീസിലെത്താന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ അറിയിച്ചതോടെയാണ് സുപ്രധാനമായ തീരുമാനത്തിനുള്ള സമയം നീളുമെന്നായിരുന്നു പരക്കെയുള്ള പ്രചാരണം

എന്നാല്‍ ജല ബോര്‍ഡിന്‍റെ നിര്‍ണായക യോഗം കുടിവെള്ളം സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. തനിക്ക് അസുഖമാണെന്ന കാര്യം ട്വിറ്ററിലൂടെയാണ് കെജ്‍രിവാള്‍ അറിയിച്ചത്. ഇന്നലെ മുതല്‍ 102 ഡിഗ്രി പനിയുണ്ടെന്നും കടുത്ത വയറിളക്കം കൂടിയുള്ളതിനാല്‍ ഇന്ന് ഓഫീസിലെത്താന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. കുടിവെള്ള വിതരണം സംബന്ധിച്ച തീരുമാനം ഇന്ന് എടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നതിനാല്‍ ഓഫീസിലെത്തേണ്ടത് വളരെ ആവശ്യകരമായിരുന്നുവെന്നും കെജ്‍രിവാള്‍ ട്വിറ്ററില്‍ പറഞ്ഞു.

എഎപിയുടെ ഏറ്റവും പ്രധാന വാഗ്‍ദാനമായ സൌജന്യ കുടിവെള്ള വിതരണത്തിനെതിരെ ഉദ്യോഗസ്ഥ തലത്തില്‍ തന്നെ വിമര്‍ശമുണ്ടായിരുന്നു. സൌജന്യമായ കുടിവെള്ള വിതരണം വന്‍ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുമെന്നും കുടിവെള്ളത്തിന്‍റെ ദുരുപയോഗത്തിന് വഴിവയ്ക്കുമെന്നും ആരോപിച്ച് ഇതിനെ എതിര്‍ത്ത ജലവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ അധികാരമേറ്റ ആദ്യ ദിനം തന്നെ കെജ്‍രിവാള്‍ സ്ഥലം മാറ്റിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :