ഗുജറാത്ത് കലാപം: മോഡിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന ഹര്‍ജി തള്ളി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലകേസില്‍ നരേന്ദ്രമോഡിയെ പ്രോസിക്യൂട്ട് ചെയ്യാനാകില്ലെന്ന് അഹമ്മദാബാദ് മജിസ്‌ട്രേറ്റ് കോടതി. 2002ലെ ഗുജറാത്ത് വംശഹത്യാ കേസില്‍ നരേന്ദ്രമോഡിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. ബിജെപിയ്ക്കും പ്രധാനമന്ത്രി സ്ഥാനാര്‍ഥി കൂടിയായ മോഡിയ്ക്കും ഏറെ ആശ്വാസം നല്‍കുന്ന സുപ്രധാന വിധിയാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

മോഡിയെ പ്രോസിക്യൂട്ട് ചെയ്യാനാവില്ലെന്ന എസ്ഐടി റിപ്പോര്‍ട്ട് കോടതി ശരിവയ്ക്കുകയായിരുന്നു. എസ്ഐടി റിപ്പോര്‍ട്ടിനെതിരെ മുന്‍ കോണ്‍ഗ്രസ് എം‌പി എഹ്‌സാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. കേസിലെ പ്രധാന പ്രതികളെ സംരക്ഷിക്കാന്‍ അന്വേഷണ സംഘം തെളിവുകള്‍ അവഗണിച്ചു എന്നാണ് ജാഫ്രിയുടെ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. മോഡിയേയും മറ്റ് 58 പേരേയും കുറ്റവിമുക്തനാക്കികൊണ്ടുള്ള 2012ലെ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആണ് ചോദ്യം ചെയ്യപ്പെട്ടത്.

എഹ്‌സാന്‍ ജാഫ്രിയടക്കം 69 പേരാണ് ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :