ബാംഗ്ലൂരില്‍ പന്നിപ്പനി മരണം 69 ആയി

ബാംഗ്ലൂര്‍| WEBDUNIA|
പന്നിപ്പനി ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചതോടെ കര്‍ണാടകയില്‍ വൈറസ്ബാധ കാരണം ഇതുവരെ മരിച്ചവരുടെ എണ്ണം 69 ആയി.

ബീജാപൂരില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ 40 കാരിയായ ഒരു സ്ത്രീ സെപ്തംബര്‍ 12 ന് ആണ് മരണത്തിനു കീഴടങ്ങിയത്. 35 കാരനായ മറ്റൊരാള്‍ സെപ്തംബര്‍ 15 ന് ബാംഗ്ലൂരില്‍ മരിച്ചു. ഇരുവരുടെയും വൈറസ് പരിശോധനാ ഫലം ഇന്നാണ് ലഭിച്ചത് എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

വ്യാഴാഴ്ച കര്‍ണാടകയില്‍ 14 പേരില്‍ കൂടി എ (എച്ച്1 എന്‍1) വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ എട്ടെണ്ണം ബാംഗ്ലൂരിലും, മൂന്നെണ്ണം ബിജാപ്പൂരിലും ഓരോന്നു വീതം മൈസൂരിലും ഗഡാംഗിലും ബെല്‍ഗാമിലും ആണ്. ഇതോടെ സംസ്ഥാനത്ത് 807 ആളുകളില്‍ പന്നിപ്പനിബാധ സ്ഥിരീകരിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :