പശ്ചാത്താപമില്ലെന്ന് അമിത്

ന്യൂഡല്‍ഹി| WEBDUNIA|
കിഡ്‌നി മാറ്റിവെയ്ക്കാനായി 250-300 ശസ്‌ത്രക്രിയകള്‍ നടത്തിയിട്ടുണ്ടെന്ന് ഗുഡ്‌ഗാവ് കിഡ്‌നി റാക്കറ്റ് കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ ഡോക്‍ടര്‍ അമിത് കുമാര്‍. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിനോട് തിങ്കളാഴ്‌ചയാണ് ഇയാള്‍ ഈ വിവരം പറഞ്ഞത്. ഇതില്‍ പശ്ചാത്താപമൊന്നുമില്ലെന്നും ഇയാള്‍ പറഞ്ഞു.

‘രാജ്യത്തെ അവയവ കൈമാറ്റ നിയമം ‘വളരെ കര്‍ക്കശമാണ്‘. രോഗികള്‍ക്ക് ആരും അവയവങ്ങള്‍ കൈമാറുവാന്‍ തയ്യാറായില്ലെങ്കില്‍ അവര്‍ മരിക്കും. ഞാന്‍ കിഡ്‌നി മാറ്റിവെയ്ക്കല്‍ വഴി 250 മുതല്‍ 300 വരെ ആളുകളുടെ ജീവന്‍ രക്ഷിച്ചു.

ഞാന്‍ ആരുടെയും കിഡ്‌നി മോഷ്‌ടിച്ചിട്ടില്ല. കിഡ്‌നികള്‍ നല്‍കുവാന്‍ പൂര്‍ണ്ണ മനസ്സുള്ളവരുടെ കിഡ്‌നികള്‍ മാത്രമേ ശസ്‌ത്രക്രിയയിലൂടെ രോഗികള്‍ക്ക് നല്‍കിയിട്ടുള്ളൂ. രോഗികള്‍ തന്നെയാണ് കിഡ്‌നി ദാദാക്കളെ ആശുപത്രിയിലെത്തിച്ചത്.

ഞാന്‍ എന്‍റെ ഫീസ് മാത്രമേ കൈപ്പറ്റിയിട്ടുള്ളൂ. കൃത്യമായി ആദായ നികുതി നല്‍കുന്ന വ്യക്തിയാണ് ഞാന്‍ ‘;അമിത്കുമാര്‍ പറഞ്ഞു. നേപ്പാളില്‍ നിന്ന് കഴിഞ്ഞ മാസം അറസ്റ്റിലായ അമിത് കുമാര്‍ ഇപ്പോള്‍ രാജസ്ഥാന്‍ പൊലീസിന്‍റെ കസ്റ്റഡിയിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :