ചാനൽ ചർച്ചയ്ക്കിടെ മുസ്ലീം അവതാരകനെ കാണാതിരിക്കാൻ കണ്ണുംപൊത്തി സംഘപരിവാർ നേതാവ്; വിമർശനം

സൊമാറ്റോ വിഷയത്തിൽ ന്യൂസ് 24 ചാനലിൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം.

Last Modified വെള്ളി, 2 ഓഗസ്റ്റ് 2019 (14:40 IST)
ചാനൽ ചർച്ചയ്ക്കിടെ മുസ്ലീമായ വാർത്താ അവതാരകനെ കാണാതിരിക്കാൻ കണ്ണുപൊത്തി സംഘപരിവാർ സംഘടനയായ 'ഹം ഹിന്ദു'വിന്റെ നേതാവ് അജയ് ഗൗതം. സൊമാറ്റോ വിഷയത്തിൽ ന്യൂസ് 24 ചാനലിൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. അതേസമയം, ഗൗതമിനെ ഇനി സ്റ്റുഡിയോയിലേക്ക് മറ്റു ചര്‍ച്ചകള്‍ക്കായി വിളിക്കില്ലെന്ന് ചാനല്‍ അധികൃതര്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകനായ സന്ദീപ് ചൗധരി നയിച്ച ചര്‍ച്ച മറ്റൊരവതാരകനായ സൗദ് മുഹമ്മദ് ഖാലിദിന് കൈമാറുമ്പോഴാണ് അജയ് ഗൗതം കണ്ണുപൊത്തിയത്. ആഗസ്റ്റ് ഒന്നിന് ചാനല്‍ യൂട്യൂബില്‍ പുറത്തു വിട്ട ചര്‍ച്ചയുടെ വീഡിയോയില്‍ ഈ ദൃശ്യങ്ങളില്ല. ഇപ്പോള്‍ ട്വിറ്ററിലാണ് സ്റ്റുഡിയോയില്‍ നടന്ന സംഭവങ്ങള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം മുസ്‌ലിം ചെറുപ്പക്കാരന്‍ കൊണ്ടു വന്നതിനാല്‍ തിരിച്ചയച്ച സംഭവമാണ് ചാനല്‍ ചര്‍ച്ചയ്‌ക്കെടുത്തിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :