‘ഹിന്ദുക്കളുടെ ഉത്സവങ്ങളും ആഘോഷങ്ങളും ലക്ഷ്യം വെയ്ക്കുന്നത് തെറ്റാണ് ’; ദീപാവലിക്ക് പടക്കങ്ങള്‍ നിരോധിച്ചതിനെതിരെ ബാബാ രാംദേവ്

ദീപാവലിക്ക് പടക്കങ്ങള്‍ നിരോധിച്ചതിനെതിരെ ബാബാ രാംദേവ്

മുംബൈ| AISWARYA| Last Modified വ്യാഴം, 12 ഒക്‌ടോബര്‍ 2017 (16:06 IST)
ഡല്‍ഹിയില്‍ ദീപാവലി പടക്കങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ കോടതി ഉത്തരവിനെതിരെ യോഗാ ഗുരു ബാബാ രാംദേവ്. പടക്ക നിരോധനം ഹിന്ദുസമൂഹത്തെ ലക്ഷ്യം വെച്ചാണെന്ന് ബാബാ രാംദേവ് പറഞ്ഞു. ഹിന്ദുക്കളുടെ ഉത്സവങ്ങളും ആഘോഷങ്ങളും മാത്രം നിരീക്ഷിക്കപ്പെടുന്നത് തെറ്റാണെന്നും ബാബ വ്യക്തമാക്കി.

ദീപാവലിക്ക് പടക്കം നിരോധിച്ച ഉത്തരവിനെ പിന്തുണച്ചെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെയും രാം ദേവ് വിമര്‍ശിച്ചു. ബുദ്ധിജീവിയായ തരൂര്‍ ഇത്തരത്തില്‍ സംസാരിക്കാന്‍ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ദീപാവലി പടക്കങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ കോടതി ഉത്തരവിനെതിരെ ത്രിപുര ഗവര്‍ണര്‍ തഥാഗഥ റോയ് രംഗത്തെത്തിയിരുന്നു. ‘ഇപ്പോള്‍ പടക്കങ്ങള്‍ നിരോധിച്ചു ഇനി ഹിന്ദുക്കളുടെ ശവസംസ്‌ക്കാര ചടങ്ങുകളും വേണ്ടെന്ന് പറയുമോ’യെന്നാണ് അദ്ദേഹം ചോദിച്ചിരുന്നു.

ഒരു ഹിന്ദുവെന്ന നിലയില്‍ സുപ്രീംകോടതിവിധിയില്‍ അതൃപ്തിയുണ്ടെന്നും റോയ് പറഞ്ഞു. തീവ്രനിലപാടുകള്‍ വെച്ചുപുലര്‍ത്തുന്ന തഥാഗഥ റോയ് ഈയിടെ റോഹിങ്ക്യ അഭയാര്‍ത്ഥികളെ മാലിന്യങ്ങളെന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :