വിക്കിലീക്സിനു ലഭിച്ച സ്വിസ്ബാങ്ക് അക്കൌണ്ട് രേഖകളില്‍ ചില ഇന്ത്യന്‍ പേരുകളും ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് റിപ്പോര്‍ട്ട്. ഒരു പ്രമുഖ ടിവി ചാനലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇന്ത്യന്‍ സ്ഥാപനങ്ങളായ ‘അന്നപൂര്‍ണ്ണ കണ്‍വേര്‍ട്ടിബിള്‍’, ‘അന്ന ഇന്‍വസ്റ്റ്മെന്റ്സ്’ എന്നീ കമ്പനികള്‍ക്കാണ് സ്വിസ് ബാങ്കില്‍ രഹസ്യ നിക്ഷേപമുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നത്. ആസാദ് അലി ഖാന്‍, സാഹിദ അലി ഖാന്‍ എന്നീ വ്യക്തികളുടെ പേരിലും നിക്ഷേപമുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്നപൂര്‍ണ കണ്‍വേര്‍ട്ടബിളിന് 850 ലക്ഷം ഡോളറിന്റെയും അന്ന ഇന്‍വസ്റ്റ്മെന്റ്സിന് 97 ലക്ഷം ഡോളറിന്റെയും നിക്ഷേപമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ജൂലിയസ് ബെയര്‍ എന്ന സ്വിസ് ബാങ്കിലെ മുന്‍ ഉദ്യോഗസ്ഥനായ റുഡോള്‍സ് എല്‍മറാണ് 2,000 പേരുകള്‍ അടങ്ങിയ 2 സിഡികള്‍ വിക്കിലീക്സിനു കൈമാറിയത്. ഇവ കാലതാമസം കൂടാതെ പരസ്യപ്പെടുത്തുമെന്നാണ് വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച് വ്യക്തമാക്കിയിട്ടുള്ളത്.