‘വേര്‍തിരിവ് എന്തിന് , ഇരു മതത്തിലെയും വിശ്വാസികള്‍ക്ക് ഒരുമിച്ച് ആഘോഷങ്ങള്‍ നടത്തിക്കൂടെ': ഹൈക്കോടതി

‘വേര്‍തിരിവ് എന്തിന്’; ദുര്‍ഗാ പൂജയും മുഹറവും ഒരുമിച്ച് ആഘോഷിച്ചാലെന്താണ് മമതയോട് ഹൈക്കോടതി

കൊല്‍ക്കത്ത| AISWARYA| Last Modified വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (09:05 IST)
മുഹറം ദിനത്തില്‍ ദുര്‍ഗാ പൂജ പാടില്ലെന്ന പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഉത്തരവിനെതിരെ കൊല്‍ക്കത്ത ഹൈക്കോടതി. എന്തു കൊണ്ട് ഇരു മതത്തിലെയും വിശ്വാസികള്‍ക്ക് ഒരുമിച്ച് ആഘോഷങ്ങള്‍
നടത്തികൂടെന്നാണ് ഹൈക്കോടതിയുടെ ചോദ്യം.

മുഹറവും ദുര്‍ഗാഷ്ടമിയും അടുത്തടുത്ത ദിനങ്ങളിലായതിനാല്‍ ആഘോഷങ്ങള്‍ക്കിടയില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുഹറം ദിനത്തില്‍ പൂജ നടത്തുന്നതിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

സെപ്റ്റംബര്‍ 30 നു വൈകീട്ട് മുതല്‍ ഒക്ടോബര്‍ ഒന്നു വൈകീട്ട് വരെയാണ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്. മുഹറം ദിവസത്തില്‍ ദുര്‍ഗാ വിഗ്രഹങ്ങള്‍ കടലില്‍ ഒഴുക്കാന്‍ സംഘപരിവാര്‍ തയ്യാറെടുക്കുന്നെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയായിരുന്നു മുഹറം ദിനത്തിലെ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ രംഗത്ത് വന്നത്.

ഇതിനെതിരെ വിശ്വ ഹിന്ദു പരിഷത്ത് ആര്‍എസ്എസ് തുടങ്ങിയ സംഘടനകള്‍ കോടതിയെ സമീപിക്കുകയായിരുന്നു. സര്‍ക്കാര്‍ മുസ്‌ലിം വോട്ടര്‍മാരെ പ്രീണിപ്പിക്കുന്നതിനുവേണ്ടി ഹിന്ദുക്കളുടെ അവകാശങ്ങളില്‍ ഇടപെടുകയാണെന്ന് പരാതിപ്പെടുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :