‘ലവ് ലിപ്പ് ആന്‍ഡ് ലിപ്സ്റ്റിക്’ വിവാദമാവുന്നു

റൂര്‍ക്കി| WEBDUNIA|
PRO
രാജ്യത്തെ സദാചാര പൊലീസുകാര്‍ക്ക് മുഷ്ടി ചുരുട്ടുന്നതിന് ഒരു അവസരം കൂടി. ഉത്തരാഖണ്ഡിലെ റൂര്‍ക്കി ഐഐടിയില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ ‘ലവ് ലിപ്പ് ആന്‍ഡ് ലിപ്സ്റ്റിക്’ എന്ന മത്സരം സദാചാര വിരുദ്ധമാണെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.

ആണ്‍കുട്ടികള്‍ തങ്ങളുടെ കൂട്ടുകാരികള്‍ക്ക് സ്വന്തം ചുണ്ട് ഉപയോഗിച്ച് ലിപ്സ്റ്റിക് ഇട്ടുകൊടുക്കുന്നതാണ് മത്സരം. ഏറ്റവും ഭംഗിയായി പെണ്‍കുട്ടിയുടെ ചുണ്ടില്‍ ലിപ്സ്റ്റിക് ഇടുന്നവര്‍ക്കാണ് സമ്മാനം!

‘ലവ് ലിപ്പ് ആന്‍ഡ് ലിപ്സ്റ്റിക്’ എന്ന മത്സരത്തില്‍ ഐഐടിയിലെ നിരവധി ജോടികളാണ് പങ്കെടുത്തത്. വാര്‍ഷിക ടെക്നിക്കല്‍ ഫെസ്റ്റിനോട് അനുബന്ധിച്ചായിരുന്നു ഈ അപൂര്‍വ മത്സരം അരങ്ങേറിയത്.

ഐഐടി പോലെയുള്ള സ്ഥാപനങ്ങള്‍ ഇത്തരം സദാചാര വിരുദ്ധ പരിപാടികള്‍ക്ക് വേദിയാക്കരുത് എന്നാണ് ഇതിനെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :