‘നരേന്ദ്ര മോഡി കഴുതയാണ്’

കൊല്‍ക്കത്ത| Last Modified വ്യാഴം, 8 മെയ് 2014 (12:05 IST)
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയെ കഴുതയോടുപമിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി അധികാരത്തില്‍ വന്നാല്‍ ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരെ നാടുകടത്തുമെന്ന പറഞ്ഞ മോഡി കഴുതയാണെന്നും തങ്ങളുടെ മര്യാദ കൊണ്ടാണ് ബംഗാളില്‍ പ്രചരണം നടത്താന്‍ മോഡിയെ അനുവദിക്കുന്നതെന്നും മമത പറഞ്ഞു.

ബി ജെ പി അധികാരത്തില്‍ വന്നാല്‍ ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് നരേന്ദ്രമോഡി പ്രസ്താവന നടത്തിയിരുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരിലാണ് ബംഗ്ലാദേശികള്‍ക്ക് പശ്ചിമ ബംഗാളില്‍ ചുവപ്പ് പരവതാനി വിരിയ്ക്കുന്നതെന്നും മോഡി കുറ്റപ്പെടുത്തിയിരുന്നു. ഇതിനു മറുപടിയായി ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരെ നാടുകടത്തുകയാണെങ്കില്‍ ആദ്യം തന്നെയാണ് നാടു കടത്തേണ്ടതെന്നും മമത പറഞ്ഞിരുന്നു.

നേരത്തെയും മോഡിക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ ഉന്നയിച്ചതിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ നേതാവാണ് മമത. മോഡി പിശാചാണെന്നും കലാപങ്ങളുടെ ശില്‍പ്പിയാണെന്നും ജാതി രാഷ്ട്രീയമാണ് മോഡിയുടേതെന്നുമായിരുന്നു മമത അന്ന് പറഞ്ഞിരുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :