സിംല|
WEBDUNIA|
Last Modified ഞായര്‍, 15 ജൂണ്‍ 2008 (14:52 IST)
ഹിമാചല്‍ പ്രദേശില്‍ ബസ് മറിഞ്ഞ് 16 പേര് കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു.
റാംപൂരില്‍ നിന്ന് ഇരുപത് കിലോമീറ്ററോളം അകലെ ബാക്രി ഗ്രാമത്തിലാണ് അപകടം ഉണ്ടായത്. ഹിമാചല്‍ പ്രദേശ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസാണ് അപകടത്തില്‍ പെട്ടത്. ബസ് 150 അടി താഴ്ചയിലേക്ക് മറിയുകായിരുന്നു.
പരിക്കേറ്റവരെ റാംപൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബസ് പിന്നോട്ട് എടുക്കുമ്പോഴാണ് അപകടമുണ്ടായത്.