ഹിന്ദു ഭീകരര്‍ രാജ്യത്തിന് അപകടം: സിപി‌എം

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഹൈന്ദവ ഭീകര സംഘടനകള്‍ രാജ്യത്തിന് ഭീഷണിയാണെന്ന് സിപി‌എം. സ്വാമി അസീമാനന്ദയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ആര്‍‌എസ്‌എസ് പ്രചാരകന്‍‌മാര്‍ ഉള്‍പ്പെടെ വലിയൊരു ശൃംഖല തന്നെ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് സ്ഫോടന കേസിലെ പ്രതിയായ നടത്തിയ വെളിപ്പെടുത്തലില്‍ നിന്ന് വ്യക്തമാണ്. അന്വേഷണത്തില്‍ താമസം നേരിട്ടു എങ്കിലും മലേഗാവ്, അജ്മീര്‍ ദര്‍ഗ, മെക്ക മസ്ജിദ്, സംഝോത്ത എക്സ്പ്രസ് എന്നിവടങ്ങളില്‍ നടന്ന ഭീകര പ്രവര്‍ത്തനങ്ങളിലെ പ്രതികളെ പിടികൂടാന്‍ വൈകരുത് എന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.

അസീമാനന്ദ വെളിപ്പെടുത്തിയത് അനുസരിച്ച് ഹൈന്ദവ ഭീകരതയെ വളര്‍ത്തുന്നത് ആര്‍‌എസ്‌എസ് ആണ്. ഹൈന്ദവ ഭീകരര്‍ ദേശത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്നും അവരെ പിടികൂടാനുള്ള ഒരു അവസരവും പാഴാക്കരുതെന്നും സിപി‌എമ്മിന്റെ പ്രമേയത്തില്‍ പറയുന്നു.

സംഝോത്ത എക്സ്പ്രസ് സ്ഫോടനത്തിനു പിന്നില്‍ ഹിന്ദു തീവ്രവാദികളാണെന്ന് ആര്‍എ‌എസ്‌എസ് നേതാവ് സ്വാമി അസീമാനന്ദ കുറ്റസമ്മതം നടത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :