ഹാദിയ കേസില്‍ നീതിതേടി വനിതാകമ്മീഷന്‍ സുപ്രീം‌കോടതിയിലേക്ക്; സ്തീപക്ഷ ഇടപെടല്‍ കമ്മീഷന്റെ ദൌത്യമെന്ന് അധ്യക്ഷ

ഹാദിയ കേസ്; വനിതാകമ്മീഷന്‍ സുപ്രിം‌കോടതിയിലേക്ക്

aparna| Last Modified ഞായര്‍, 24 സെപ്‌റ്റംബര്‍ 2017 (10:28 IST)
കേസില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സുപ്രിം‌കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് മാതാപിതാക്കളോടോപ്പം താമസിക്കുന്ന ഹാദിയ അവകാശലംഘനം നേരിടുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് വനിതാ കമ്മീഷന്‍ സുപ്രിം‌കോടതിയിലേക്ക് നീങ്ങാന്‍ ഒരുങ്ങുന്നത്.

ഹാദിയയെ സന്ദര്‍ശിച്ച് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുളള അംഗീകാരം തേടാനാണ് വനിതാകമ്മീഷന്‍ സുപ്രീംകോടതി വഴി ശ്രമിക്കുന്നത്. ഹാദിയ അവകാശലംഘനം നേരിടുന്നതുമായി ബന്ധപ്പെട്ട് വനിതാ സംഘടനകളുടെ പരാതികളും ജനകീയ നിവേദനങ്ങളും ലഭിച്ചിരുന്നു.

സ്ത്രീപക്ഷ ഇടപെടല്‍ കമ്മീഷന്റെ ദൗത്യമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. നിലവിലെ അവസ്ഥയില്‍ സാമൂഹിക സാഹചര്യം കലുഷിതമാകാതിരിക്കാനുളള നീക്കമാണ് വനിതാകമ്മീഷന്‍
ഇക്കാര്യത്തിൽ നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് കോടതിയെ സമീപിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :