ഹസാരെ ഞായറാഴ്ച നിരാഹാരം അവസാനിപ്പിക്കും

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
അണ്ണാ ഹസാരെയുടെ നിരാഹാരസമരം ഞായറാഴ്ച അവസാനിക്കും. ഞായറാഴ്ച രാവിലെ 10 മണിക്കാണ് ഹസാരെ നിരാഹാരം അവസാനിപ്പിക്കുക.

ലോക്പാല്‍ ബില്‍ സംബന്ധിച്ച പ്രമേയം ശബ്ദവോട്ടോടെ അംഗീകരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ധാരണയായിരുന്നു. ഇന്ന് തന്നെ പ്രമേയം പാസാക്കുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ലോക്പാല്‍ ബില്‍ സംബന്ധിച്ച് സഭയുടെ വികാരമറിയിക്കുന്ന പ്രമേയം അംഗീകരിച്ച് ലോക്സഭ പിരിയുകയായിരുന്നു

പ്രമേയം പാസായാല്‍ നിരാഹാരം അവസാനിപ്പിക്കുമെന്ന് അണ്ണാ ഹസാരെ അറിയിച്ചു. സര്‍ക്കാരിന്റെ തീരുമാനം തൃപ്തികരമാണെന്നും പാര്‍ലമെന്റ് നടപടികളില്‍ അണ്ണാ ഹസാരെ സന്തോഷവാനാണെന്നും പ്രശാന്ത് ഭൂഷണ്‍ അറിയിച്ചു.

അണ്ണാ ഹസാരെ മുന്നോട്ടുവച്ച മൂന്ന്‌ നിര്‍ദേശങ്ങളം സര്‍ക്കാര്‍ അംഗീകരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ലോക്‌പാലിനൊപ്പം എല്ലാ സംസ്‌ഥാനങ്ങളിലും ലോകായുക്‌ത സ്‌ഥാപിക്കുക, കീഴുദ്യോഗസ്‌ഥരെയും ലോക്‌പാലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുക, പൗരാവകാശ നിയമം നടപ്പാക്കുക എന്നീ മൂന്ന്‌ നിര്‍ദേശങ്ങളാണ്‌ ഹസാരെ മുന്നോട്ടുവച്ചിരുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :