ഹസാരെയും രാംദേവും രണ്ടുവഴിക്ക്!

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
അഴിമതിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നിലപാട് കര്‍ശനമാക്കണം എന്നാവശ്യപ്പെട്ട് അണ്ണാ ഹസാരെയും ബാബ രാംദേവും ഒട്ടക്കെട്ടായാണ് കഴിഞ്ഞദിവസം ഡല്‍ഹിയില്‍ നിരാഹാര സമരം നടത്തിയത്. എന്നാല്‍ ഇതിന് പിന്നാലെ ഇരുവരും വഴിപിരിയാന്‍ തീരുമാനിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വേവ്വെറെ സമരപരിപാടികളുമായി നീങ്ങാനാണ് ഇരുവരുടേയും തീരുമാനം.

കള്ളപ്പണം, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ ആരോപണങ്ങള്‍ നേരിടുന്ന രാംദേവിനൊപ്പം സമരം നടത്തുന്നതില്‍ ഹസാരെ സംഘാംഗങ്ങള്‍ക്കിടയില്‍ തന്നെ ഭിന്നിപ്പുണ്ടായിരുന്നു. ഒരു വിഭാഗം സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രിക്കും 14 ക്യാബിനറ്റ് അംഗങ്ങള്‍ക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക ടീമിനെ നിയോഗിക്കണം എന്നാണ് ഹസാരെ സംഘത്തിന്റെ പുതിയ ആവശ്യം. ഇല്ലെങ്കില്‍ ജൂണ്‍ 24-ന് ശേഷം സമരപരിപാടികള്‍ തുടങ്ങുമെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം വിദേശബാങ്കുകളിലെ കള്ളപ്പണ്ണം തിരികെ കൊണ്ടുവരുന്നതിനുള്ള തന്റെ സമരത്തിന് പിന്തുണ തേടി രാംദേവ് ബി ജെ പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയെ കണ്ടു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കാണാനും രാംദേവ് സമയം ചോദിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :