ഹജ്ജ് നയം: സബ്സിഡി ഒരു തവണ മാത്രം

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കേന്ദ്ര സര്‍ക്കാര്‍ പുതിയ ഹജ്ജ് നയത്തിന് രൂപം നല്‍കി. വന്‍ അഴിച്ചു പണികളോടെയാണ് പുതിയ ഹജ്ജ് നയത്തിന് രൂപം നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് ഹജ്ജ് കമ്മിറ്റി വഴി ഇനി ഒരാള്‍ക്ക് ഒരു തവണ മാത്രമെ തീര്‍ത്ഥാടനം നടത്താന്‍ കഴിയുകയുള്ളൂ. കമ്മിറ്റി വഴി പോകുന്നവര്‍ക്കുള്ള സബ്‌സിഡി തുടരും.

നേരത്തെ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ സബ്സിഡിയോട് കൂടി ഹജ്ജ് കമ്മിറ്റി വഴി യാത്രക്കുള്ള സൗകര്യമുണ്ടായിരുന്നു. ശുപാര്‍ശയോടെ സര്‍ക്കാര്‍ ക്വാട്ടയില്‍ ആളെ ഉള്‍പ്പെടുത്തില്ല. 70 വയസ്സില്‍ കൂടുതലുള്ളവര്‍ക്ക് നറുക്കെടുപ്പില്ലാതെ പ്രവേശനം ലഭിക്കും. നാല് തവണ തുടര്‍ച്ചയായി അപേക്ഷിച്ചവര്‍ക്കും നറുക്കെടുപ്പുണ്ടാകില്ല.

ഇത്തവണ സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാര്‍ മുഖേന ഹജ്ജിനുള അവസരം വേണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമന്ത്രിയുടെ സൗഹൃദ സംഘാംഗങ്ങളുടെ എണ്ണം 32 ല്‍ നിന്നും പത്താക്കി കുറച്ചു. മുഖ്യമന്ത്രിയുടെ സംഘത്തില്‍ ഒരാള്‍ക്ക് ഒരിക്കല്‍ മാത്രമെ യാത്ര അനുവദിക്കൂ. പുതിയ ഹജ്ജ് നയം തിങ്കളാഴ്ച സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :