സ്വപ്നം വെറും സ്വപ്നം; ഉന്നാവോയില്‍ നിധിയില്ല, ഖനനം നിര്‍ത്തി

ന്യൂഡല്‍ഹി| WEBDUNIA|
PRO
ശോഭന്‍ സര്‍ക്കാര്‍ എന്ന സന്യാസി നിധിയുണ്ടെന്ന് സ്വപ്നം കണ്ടതിനെത്തുടര്‍ന്ന് നടത്തിയ പുരാവസ്തുവകുപ്പ് നടത്തിയ ഖനനം നിര്‍ത്തിയതായി റിപ്പോര്‍ട്ട്.

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ 1000 ടണ്‍ സ്വര്‍ണ്ണത്തിനുവേണ്ടി പുരാവസ്തുവകുപ്പ് നടത്തിവന്ന ഖനനമാണ് നിര്‍ത്തിയത്. രാജാറാം റാവു ബക്‌സിന്റെ കൊട്ടാരത്തിനടിയില്‍ സ്വര്‍ണ്ണനിധി ഇല്ലെന്ന് വ്യക്തമായതോടെയാണ് ഖനനം അവസാനിപ്പിച്ചത്.

സന്യാസി കണ്ട സ്വപ്‌നത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഖനനം. ഉന്നാവോയിലെ ശോഭന്‍ ക്ഷേത്രത്തിലെ മുഖ്യ പൂജാരി ശോഭന്‍ സര്‍ക്കാരാണ് സ്വര്‍ണ നിക്ഷേപത്തെക്കുറിച്ച് സ്വപ്‌നം കണ്ടത്.

രാജാവായിരുന്ന രാജാറാം റാവു ബക്‌സിന്റെ കൊട്ടാരത്തിനടിയില്‍ 1000 ടണ്‍ സ്വര്‍ണശേഖരം ഉണ്ടെന്നായിരുന്നു സ്വപ്നം. ഒക്ടോബര്‍ 18 ന് പുരാവസ്തുവകുപ്പ് ഖനനം തുടങ്ങിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :