സ്ഫോടക വസ്തുക്കളുമായി കപ്പല്‍ പിടിയില്‍

WEBDUNIA| Last Modified ശനി, 26 ജൂണ്‍ 2010 (11:47 IST)
കൊല്‍ക്കത്ത: ബംഗ്ലാദേശില്‍ നിന്ന് കറാച്ചിയിലേക്ക് സ്ഫോടക വസ്തുക്കള്‍ കൊണ്ടു പോയ ഒരു കപ്പല്‍ കൊല്‍ക്കത്തയില്‍ ഇന്ത്യന്‍ അധികൃതര്‍ തടഞ്ഞിട്ടു. മതിയായ രേഖകളില്ലാത്തതു കാരണമാണ് കപ്പല്‍ പിടിച്ചിട്ടതെന്ന് അധികൃതര്‍ അറിയിച്ചു.

ബംഗ്ലാദേശിലെ ചിറ്റഗോംഗില്‍ നിന്ന് കറാച്ചിയിലേക്ക് പോവുകയായിരുന്ന കപ്പല്‍ വെള്ളിയാഴ്ച വൈകിട്ട് ഹൂബ്ലി ചാനലില്‍ വച്ചാണ് അധികൃതര്‍ പിടിച്ചെടുത്തത്. സ്ഫോടക വസ്തുക്കള്‍ കൊണ്ടു പോകാനുള്ള രേഖകള്‍ ഇല്ലാത്തതു കാരണമാണ് കപ്പല്‍ പിടിച്ചിടാനും കൂടുതല്‍ പരിശോധന നടത്താനും തീരുമാനിച്ചതെന്ന് കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റ് അധികൃതര്‍ വ്യക്തമാക്കി.

ലൈബീരിയയിലെ സെന്റ് വിന്‍സെന്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ‘ഏജിയന്‍ ഗ്ലോറി’ എന്ന കപ്പലാണ് പിടിയിലായത്. തീരസംരക്ഷണ സേനയും നാവികസേനയും സിഐ‌എസ്‌എഫ് ഉദ്യോഗസ്ഥരും ചേര്‍ന്ന് കപ്പലിലെ ജോലിക്കാരെ ചോദ്യം ചെയ്ത് വരികയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :