സ്പെക്ട്രം വില കൂടും, മൊബൈല്‍ നിരക്കും

ന്യൂഡല്‍ഹി| WEBDUNIA|
PRO
2ജി സ്പെക്ട്രം വില കുത്തനെ ഉയര്‍ത്താനും അധിക സ്പെക്ട്രം ഉപയോഗിക്കുന്ന കമ്പനികളില്‍ നിന്ന് കൂടുതല്‍ നിരക്ക് ഈടാക്കാനും ടെലികോം വകുപ്പിന് ‘ട്രായ്’ ശുപാര്‍ശ നല്‍കി. ശുപാര്‍ശ അംഗീകരിച്ചാല്‍, നിലവിലുള്ള സേവന ദാതാക്കളെയും പുതിയ കമ്പനികളെയും ഒരു പോലെ ബാധിക്കുമെന്നതിനാല്‍ മൊബൈല്‍ നിരക്കുകളില്‍ വമ്പിച്ച വര്‍ദ്ധന ഉണ്ടാകും.

6.2 മെഗാ ഹെര്‍ട്സ് വരെയുള്ള സ്പെക്ട്രത്തിന് ഇനിമുതല്‍ 10,972.45 കോടി രൂപ ഈടാക്കണമെന്നാണ് ശുപാര്‍ശ. ഇത് നിലവില്‍, 1,658 കോടി രൂപ മാത്രമാണ്. നിലവില്‍, കമ്പനികള്‍ ഉപയോഗിക്കുന്ന അധിക സ്പെക്ട്രത്തിന് 4,571.87 കോടി രൂപ വീതം നല്‍കണമെന്നും ട്രായ് നിര്‍ദ്ദേശിക്കുന്നു.

ഭാരതി എയര്‍ടെല്‍, ഐഡിയ, വൊഡാഫോണ്‍ തുടങ്ങിയ പ്രമുഖ സ്വകാര്യ കമ്പനികളും ബി‌എസ്‌എന്‍‌എല്‍, എം‌ടി‌എന്‍‌എല്‍ തുടങ്ങിയ സര്‍ക്കാര്‍ പങ്കാളിത്തമുള്ള കമ്പനികളും അധിക സ്പെക്ട്രം ഉപയോഗിക്കുന്നുണ്ട്. സ്പെക്ട്രം വില ആറിരട്ടിയോളം വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍ മൊബൈല്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുക മാത്രമായിരിക്കും കമ്പനികളുടെ മുന്നിലുള്ള ഏക പോം‌വഴി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :