സ്പെക്ട്രം: പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടി നല്കാന് വൈകിയതെന്ത്?
ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ചൊവ്വ, 16 നവംബര്‍ 2010 (18:33 IST)
PTI
സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് സുപ്രീംകോടതിയുടെ വിമര്‍ശനം. ടെലികോം മന്ത്രിയായിരുന്ന എ രാജയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന അപേക്ഷ ഒന്നര വര്‍ഷത്തോളം പ്രധാനമന്ത്രിയുടെ ഓഫീസ് വൈകിച്ചതെന്താണെന്ന് വ്യക്തമാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ വ്യാഴാഴ്ചയ്ക്കുമുമ്പ് പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടി നല്‍കണം.
ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി 2008 ഒക്ടോബര്‍ 29ന് സമര്‍പ്പിച്ച അപേക്ഷയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടി നല്‍കിയത് 2010ലാണ്. 15 മാസത്തിലേറെ മറുപടി നല്കാന് സമയമെടുത്തത് ന്യായീകരിക്കത്തക്കതല്ലെന്ന് കോടതി പറഞ്ഞു.
രാജ ഇപ്പോള്‍ മന്ത്രിയല്ലാത്തതിനാല്‍ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി ആവശ്യമില്ലെന്നും കോടതി വാക്കാല്‍ അറിയിച്ചു.
അതേസമയം, രാജയ്ക്കെതിരെ സമര്‍പ്പിക്കപ്പെട്ട സി എ ജി റിപ്പോര്‍ട്ട് ഗൌരവത്തോടെയാണ് കാണുന്നതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഒരു ചടങ്ങില്‍ അറിയിച്ചു.