സൌദിയില്‍ നിന്നും രേഖകളില്ലാതെ തിരിച്ച് വരുന്നവരുടെ യാത്രചെലവ് സര്‍ക്കാര്‍

കോട്ടയം| WEBDUNIA| Last Modified ബുധന്‍, 30 ഒക്‌ടോബര്‍ 2013 (12:51 IST)
PRO
സൗദി അറേബ്യയില്‍ നിതാഖത് വ്യവസ്ഥ അനുസരിച്ച് രേഖകളില്ലാതെ തിരിച്ച് പോരേണ്ടിവരുന്നവരുടെ യാത്രാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് പ്രവാസികാര്യമന്ത്രി കെ സി ജോസഫ്.

വിദേശ തൊഴിലാളികള്‍ക്ക് അനുവദിച്ച ഇളവ് നവംബര്‍ നാലിന് അവസാനിക്കും. എന്നാല്‍ നിതാഖത്ത് ആനുകൂല്യം പ്രയോജനപ്പെടുത്താത്തവരില്‍ കൂടുതലും മലയാളികളാണ്. സൗദി ഭരണകുടം അനധികൃത തൊഴിലാളികര്‍ക്ക് ഇനി കാലാവധി നീട്ടിനല്‍കില്ല.

ആയിരക്കണക്കിന് മലയാളികള്‍ ഇപ്പോഴും ശരിയായ രേഖകളില്ലാതെയാണ് കഴിയുന്നത്. വരും ദിവസങ്ങളില്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് അവര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കെ സി ജോസഫ് ആവശ്യപ്പെട്ടു.

നാലിന് മുമ്പ് രജിസ്ട്രേഷന്‍ നടത്താത്തവര്‍ക്കെതിരെ നടപടിയുണ്ടാകും. ഇന്ത്യന്‍ എംബസിക്ക് അരികില്‍ ടെന്‍റ് സ്ഥാപിച്ച് രജിസ്ട്രേഷന് സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരിച്ചെത്തുന്നരുടെ പുനരധിവാസത്തിന് പാക്കേജുകള്‍ തയ്യാറാകുമെന്നും മന്ത്രി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :