ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബുസോറനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സോറന് രാജിവച്ചത്.
രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സോറനെ ആശുപത്രിയിലാക്കുകയായിരുന്നു എന്ന് സോറന്റെ മാധ്യമ ഉപദേഷ്ടാവ് സഫീഖ് അന്‍സാരി പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ട സോറന് സംസ്ഥാനത്തെ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വേണ്ടിയുള്ള നിരന്തരമായ ചര്‍ച്ചകളിലായിരുന്നു. യുപിഎ കേന്ദ്ര നേതൃത്വവുമായും ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ സയ്ദ് സിബ്റ്റി റാസിയുമായും സോറന് ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ജെഎംഎം എംഎല്‍എ ചമ്പായ് സോറനായിരിക്കും തന്റെ പിന്‍ഗാമിയെന്ന് സോറന് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടി എക്സിക്യൂട്ടീവ് കമ്മിറ്റി ചമ്പായിയെ നിയമസഭാ നേതാവായി തെരഞ്ഞെടുത്തിരുന്നു.