സോണിയ ടൈം പട്ടികയില്‍

WDFILE
ലോകത്ത് ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ ടൈം മാഗസിന്‍ പട്ടികയില്‍ യു‌പി‌എ അദ്ധ്യക്ഷ സോണിയ ഗാന്ധി ഇടം നേടി. സോണിയയ്‌ക്കു പുറമെ വ്യവസായിയായ രത്തന്‍ ടാറ്റ, പെപ്സി സി‌ഇ‌ഒ ഇന്ദ്ര ന്യൂയി എന്നിവരാണ് 100 അംഗ പട്ടികയില്‍ ഇടം നേടിയ മറ്റു ഇന്ത്യക്കാര്‍.

‘സോണിയ സിംഹാസത്തിന് പിറകില്‍ നില്‍ക്കാനാണ് എല്ലായ്‌പ്പോഴും ആഗ്രഹിച്ചത്. സുന്ദരിയായ അവര്‍ അപരിചിതമായ നാട്ടിലേക്ക് സുന്ദരനായ രാജകുമാരനെ വിവാഹം ചെയ്ത് വന്നു‘, സോണിയയെക്കുറിച്ച് മുന്‍ ഐക്യരാഷ്‌ട്രസഭ ഉദ്യോഗസ്ഥന്‍ ശശി തരൂര്‍ ടൈം മാഗസിനില്‍ ഇപ്രകാരമാണ് എഴുതിയിരിക്കുന്നത്.

ഇന്ത്യ ആസ്ഥാനമായിട്ടുള്ള ടിബറ്റിലെ പ്രവാസി ഭരണകൂടത്തിന്‍റെ തലവന്‍ ദലൈലാമ, ചൈനീസ് പ്രസിഡന്‍റ് ഹൂജിന്‍റാവോ എന്നിവരും പട്ടികയില്‍ സ്ഥാനം നേടിയിട്ടുണ്ട്. ഇതിനു പുറമെ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷ്, റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമര്‍ പുട്ടിന്‍ എന്നീ നേതാക്കളും പട്ടികയില്‍ അം‌ഗങ്ങളാണ്.

‘ഞാന്‍ ചൈനയെ ഇഷ്‌ടപ്പെടാതിരിക്കുന്നില്ല. ഞാന്‍ അവരുടെ പ്രവൃത്തികളെയാണ് വെറുക്കുന്നത്‘,ലാമ തന്നോട് ഇങ്ങനെ പറഞ്ഞതായി പ്രശസ്ത എഴുത്തുകാരനായ ദീപക് ചോപ്ര ടൈം മാഗസിനില്‍ എഴുതിയിരിക്കുന്നു.

ന്യൂയോര്‍ക്ക്| WEBDUNIA|
അന്താരാഷ്‌ട്ര ബന്ധം കൈക്കാര്യം ചെയ്യുന്നതില്‍ ചൈനീസ് പ്രസിഡന്‍റ് ഹൂജിന്‍റാവോയ്‌ക്ക് പ്രത്യേക കഴിവുണ്ടെന്ന് അമേരിക്കന്‍ മുന്‍ സ്‌റ്റേറ്റ് സെക്രട്ടറി ഹെന്‍റി കിസിഞ്‌ജര്‍ പറയുന്നു.’ചിന്തിക്കുന്ന, മികച്ച രീതിയില്‍ തയ്യാറെടുപ്പുകള്‍ നടത്തുന്ന മര്യാദയുള്ള നേതാവാണ് ഹൂജിന്‍റാവോ’, കിസിഞ്‌ജര്‍ ടൈം മാഗസിനില്‍ ഹൂജിന്‍റാവോയെക്കുറിച്ച് എഴുതിയിരിക്കുന്ന അഭിപ്രായം ഇതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :