2ജി സ്പെക്ട്രം അഴിമതിയില്‍ ഡിഎംകെ മന്ത്രി എ രാജയ്ക്ക് വളരെ ചെറിയ പങ്കാണ് ഉള്ളതെന്നും കരുണാനിധിയും സോണിയ ഗാന്ധിയുമാണ് കേസിലെ വമ്പന്‍ സ്രാവുകളെന്നും ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന് സ്വാമി. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2ജി അഴിമതിക്കേസ് വഴിതെറ്റില്ല. ഇനി സോണിയാഗാന്ധിയെ കേസില്‍ ഉള്‍പ്പെടുത്തും. ഈ കേസിലൂടെ അഴിമതിരഹിതവും ആധുനികവുമായ ഇന്ത്യയെ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും സ്വാമി പറഞ്ഞു.
അഴിമതിയില്‍ രാജയുടെ പങ്ക് നിസ്സാരമാണ്. കരുണാനിധിയും സോണിയയും നല്കിയ നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കുക മാത്രമാണ് രാജ ചെയ്തിരിക്കുന്നത്. കപില്‍ സിബല്‍ സോണിയ ഗാന്ധിയുടെ സൃഷ്ടിയാണ്. അല്ലെങ്കില്‍, സിബലിന് രാഷ്ട്രീയപരമായ ഒരു അടിസ്ഥാനവുമില്ല.
സിബലിനെ ടെലികോം മന്ത്രിയാക്കിയിരിക്കുന്നത് 2ജി ലൈസന്‍സുകള്‍ റദ്ദാക്കാതെ നോക്കാനാണെന്നും സ്വാമി ആരോപിച്ചു.