പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മന്‍മോഹന്‍ സിംഗിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പിന്തുണ. വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കും എന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി പ്രണാബ് മുഖര്‍ജി അഭിപ്രായപ്പെട്ടതിനു പിന്നാലെയാണ് കോണ്‍ഗ്രസ് അധ്യക്ഷ സിംഗിനെ പിന്തുണയ്ക്കുന്നു എന്ന വാര്‍ത്ത വന്നിരിക്കുന്നത്.
രാഹുല്‍ ഗാന്ധി പിതാവ് രാജീവ് ഗാന്ധിയുടെ പാത പിന്തുടരാന്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരില്ല എന്നായിരുന്നു വിദേശകാര്യമന്ത്രി ചെന്നൈയില്‍ പ്രവാസി ഭാരത് ദിവസില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ അഭിപ്രായപ്പെട്ടത്. ഇത് അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ രാഹുലിനെ പാര്‍ട്ടി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടും എന്ന ശക്തമായ സൂചന നല്‍കിയിരുന്നു.
എന്നാല്‍, സോണിയ ഗാന്ധി മുമ്പ് ഈ വിഷയത്തില്‍ പ്രതികണം നടത്തിയതിനനുസൃതമായിരിക്കും പാര്‍ട്ടി തീരുമാനം എന്ന് കോണ്‍ഗ്രസ് വക്താവ് ഷക്കീല്‍ അഹമ്മദ് കഴിഞ്ഞ ദിവസം പറഞ്ഞു. നേരത്തെ, രാഹുല്‍ ഗാന്ധിയായിരിക്കും മന്‍മോഹന്‍ സിംഗിന്‍റെ പിന്‍ഗാമി എന്ന് മുതിര്‍ന്ന നേതാവ് അര്‍ജ്ജുന്‍ സിംഗ് പ്രസ്താവന നടത്തിയപ്പോള്‍,‘പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പദത്തിലേക്ക് ഒഴിവില്ല എന്നും 2009 ല്‍ ചുവപ്പുകോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുന്നത് മന്‍മോഹന്‍ സിംഗ് തന്നെയായിരിക്കും’ എന്നും സോണിയ അഭിപ്രായപ്പെട്ടിരുന്നു.
യുവാക്കളുടെ ഇടയില്‍ രാഹുല്‍ ഗാന്ധി നല്ല രീതിയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായി വളരെ നല്ല പ്രകടനവും നടത്തുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ തമ്മില്‍ യാതൊരു വൈരുധ്യവുമില്ല എന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.
ന്യൂഡല്‍ഹി|
PRATHAPA CHANDRAN|
Last Modified ശനി, 10 ജനുവരി 2009 (08:51 IST)
കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രകീര്‍ത്തിച്ച മുതിര്‍ന്ന നേതാക്കള്‍ക്ക് സ്തുതിപാഠകരെ അനുവദിക്കില്ല എന്ന ശക്തമായ സന്ദേശമായിരുന്നു പാര്‍ട്ടി നല്‍കിയത്.