സിബല്‍ ഉത്തരവാദിത്തം കാട്ടണം: സുപ്രീംകോടതി

ന്യൂഡല്‍ഹി| WEBDUNIA|
2 ജി സ്പെക്ട്രം കേസില്‍ ടെലികോം മന്ത്രി കപില്‍ സിബല്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ സുപ്രീംകോടതി രൂക്ഷ വിമര്‍ശനം നടത്തി. മന്ത്രിയെന്ന നിലയില്‍ സിബല്‍ കൂടുതല്‍ ഉത്തരവാദിത്തം പ്രദര്‍ശിപ്പിക്കേണ്ടിയിരുന്നു എന്ന് കോടതി നിരീക്ഷിച്ചു.

മന്ത്രിമാരോ ഉദ്യോഗസ്ഥരോ മാധ്യമങ്ങളിലൂടെയോ അല്ലാതെയോ ഉള്ള പ്രസ്താവനകളിലൂടെ കേസന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന് ഉത്തരവിലൂടെ കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു.

സ്പെക്ട്രം അഴിമതിയിലൂടെ സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടില്ല എന്നും സി‌എജി ഉയര്‍ത്തിക്കാട്ടുന്ന നഷ്ടക്കണക്ക് ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ആണെന്നുമായിരുന്നു കപില്‍ സിബല്‍ പ്രസ്താവന നടത്തിയത്. മന്ത്രിയുടെ പ്രസ്താവന ദൌര്‍ഭാഗ്യകരമാണെന്നായിരുന്നു കോടതി പറഞ്ഞത്.

പ്രസ്താവന ചൂണ്ടിക്കാട്ടി സുബ്രമഹ്‌ണ്യം സ്വാമി നല്‍കിയ അപേക്ഷ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. 2ജി ലൈസന്‍സ് ലഭിച്ചിട്ടും പ്രവര്‍ത്തനം തുടങ്ങാത്ത കമ്പനികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ വിസമ്മതിക്കുന്നതിനെ കുറിച്ചുള്ള പരാതിയും കോടതി സ്വീകരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :