ചെന്നൈ|
സജിത്ത്|
Last Modified ശനി, 9 സെപ്റ്റംബര്‍ 2017 (08:51 IST)
വര്‍ഗീയവിരുദ്ധ പ്രചാരണത്തില്‍ സിപിഐഎമ്മുമായി കൈകോര്‍ക്കാനൊരുങ്ങി നടന് കമല്ഹാസന്. ഇതിനോടനുബന്ധിച്ച് ഈ മാസം പതിനാറിന് വര്‍ഗീയ ഫാസിസത്തിനെതിരെ കോഴിക്കോട് വച്ച് നടക്കുന്ന ന്യൂനപക്ഷ ദേശീയ കണ്‍വെന്‍ഷനില്‍ അദ്ദേഹം പങ്കെടുക്കും.
ഹിന്ദുത്വവര്‍ഗീയതക്കെതിരെ നിലകൊള്ളുമെന്ന് കമല്ഹാസന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്തിടെ ചര്‍ച്ചചെയ്യുകയും ചെയ്തു. കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എന്നിവരും പങ്കെടുക്കും.
തമിഴ്നാട്ടില്‍ മതേതരമുന്നണിക്ക് കമല്‍ നേതൃത്വം നല്‍കണമെന്നാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നതെന്നും അദ്ദേഹമാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ.കെ.പദ്മനാഭന് പറഞ്ഞു. അതേസമയം, രജനീകാന്തിന്റെ നീക്കങ്ങള്‍ അറിയാത്തതുകൊണ്ടാണ് കമല്‍ തന്റെ രാഷ്ട്രീയപ്രവേശം വ്യക്തമാക്കാത്തതെന്ന സൂചനയുമുണ്ട്.