സിംഗ് ശനിയാഴ്ചയും ആശുപത്രിയില്‍ തുടര്‍ന്നേക്കും

PTI
പ്രധാനമന്ത്രി മന്‍‌മോഹന്‍സിംഗ് ശനിയാഴ്ച ആശുപത്രി വിട്ടേക്കില്ല. സിംഗിന്‍റെ ആരോഗ്യനില ഒരു ദിവസം കൂടി നിരീക്ഷിക്കാനാവും ഡോക്ടര്‍മാരുടെ തീരുമാനമെന്നാണ് സൂചന.

പ്രധാനമന്ത്രിയുടെ ആരോഗ്യനില ഒരു ദിവസം കൂടി നിരീക്ഷിക്കാനാവും തീരുമാനമെന്ന് ഡോ. വിജയ്ഡിസില്‍‌വ ശനിയാഴ്ച പറഞ്ഞു. പ്രധാനമന്ത്രിയെ പരിചരിക്കുന്ന ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്നുള്ള ഡോക്ടര്‍മാരില്‍ ഒരാളാണ് വിജയ്.

പ്രധാനമന്ത്രി രാവിലെ ലളിതമായ വ്യായാമ മുറകളില്‍ ഏര്‍പ്പെട്ടു. പത്രവായനക്ക് ശേഷം പ്രാതല്‍ കഴിഞ്ഞ് മുറിക്ക് വെളിയില്‍ അല്‍പ്പദൂരം നടക്കുകയും ചെയ്തു എന്ന് ഡോ.വിജയ് പറഞ്ഞു. സിംഗിനെ ശനിയാഴ്ച ഡിസ്ചാര്‍ജ്ജ് ചെയ്യുമെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ സൂചനകള്‍.

ജനുവരി 24ന് ആണ് സിംഗിന്‍റെ ബൈപാസ് പുന:ശസ്ത്രക്രിയ നടന്നത്. 28 ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റി. ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനായ രമാകാന്ത് പാണ്ഡയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രകിര്യ നടന്നത്.

ന്യൂഡല്‍ഹി| PRATHAPA CHANDRAN|ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :