ന്യൂഡല്‍ഹി|
WEBDUNIA|
Last Modified തിങ്കള്‍, 5 ജനുവരി 2009 (16:35 IST)
പുതുവത്സരത്തില്‍ സായുധ സേനയ്ക്ക് സര്‍ക്കാരിന്‍റെ സമ്മാനം. ലെഫ്റ്റനന്‍റ് കേണല്‍മാര്‍ക്കും അതേ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കും ശമ്പള വര്‍ദ്ധനവിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജി തലവനായുള്ള പാനല്‍ ശുപാര്‍ശ ചെയ്ത ശമ്പളവര്‍ദ്ധന പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിക്കുകയായിരുന്നു.
പുതിയ ശമ്പളവര്‍ദ്ധന ഇന്ത്യന്‍ ആര്‍മ്മിയിലെ 12,000ത്തിലധികം വരുന്ന ലെഫ്റ്റനന്‍റ് കേണല്‍മാര്‍ക്ക് പ്രയോജനം ചെയ്യും. സായുധസേനയ്ക്ക് പ്രത്യേക ശമ്പള കമ്മീഷന്‍ വേണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് പ്രതിരോധ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.