സര്‍ക്കാരിന് മാവോയിസ്റ്റുകളുടെ അന്ത്യശാസനം

ലഖിസരായി| WEBDUNIA| Last Modified ചൊവ്വ, 31 ഓഗസ്റ്റ് 2010 (10:51 IST)
ബീഹാര്‍ സര്‍ക്കാരിന് മാവോയിസ്റ്റുകളുടെ അന്ത്യശാസനം. ജയിലില്‍ അടച്ചിരിക്കുന്ന എട്ട് മാവോയിസ്റ്റുകളെ ബുധനാഴ്ചയ്ക്കകം മോചിപ്പിച്ചില്ലെങ്കില്‍ ലഖിസരായില്‍ നിന്നും തട്ടിക്കൊണ്ടു പോന്നിട്ടുള്ള നാല് സുരക്ഷാ ഭടന്മാരെയും വധിക്കുമെന്നും മാവോയിസ്റ്റുകള്‍ മുന്നറിയിപ്പ് നല്കുന്നു.

അതേസമയം, കഴിഞ്ഞദിവസം ലഖിസരായി ജില്ലയില്‍ മാവോവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ എട്ടു പൊലീസുകാര്‍ കഴിഞ്ഞദിവസം കൊല്ലപ്പെട്ടിരുന്നു. പത്തു പേര്‍ക്ക് പരുക്കേറ്റിരുന്നു. സേനയുടെ 35 റൈഫിളുകളും മാവോയിസ്റ്റുകള്‍ കവര്‍ന്നിട്ടുണ്ട്.

കജ്ത്ര പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ രംതല്‍ നഗര്‍ ഗ്രാമത്തില്‍ ഞായറാഴ്ച തിരച്ചില്‍ നടത്തുകയായിരുന്ന സി ആര്‍ പി എഫ്, ബീഹാര്‍ മിലിട്ടറി പൊലീസ് സംഘങ്ങള്‍ക്കു നേരെ മാവോയിസ്റ്റുകള്‍ വെടിവെക്കുകയായിരുന്നു. ബീഹാര്‍ മിലിട്ടറി പൊലീസിലെ ആറുപേരും കവയിയ പൊലീസ് ഔട്ട് പോസ്റ്റിലെ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഭുലന്‍ യാദവും മറ്റൊരു കോണ്‍സ്റ്റബിളുമായിരുന്നു മരിച്ചത്. ഏറ്റുമുട്ടലില്‍ ഒട്ടേറെ മാവോവാദികള്‍ക്ക് പരുക്കേറ്റെങ്കിലും ഇവരെയെല്ലാം ഒപ്പമുണ്ടായിരുന്നവര്‍ കൊണ്ടു പോകുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :