വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പിടിയിലായ ബോളിവുഡ് നടന്‍ ഷിനെ അഹൂജ സംഭവ സമയത്ത് മദ്യപിച്ചിരുന്നില്ലെന്ന് മുംബൈ പൊലീസ്. മുംബൈയില്‍ കാലിന ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം സംഭവ സമയത്ത് ഷിനെ മദ്യത്തിന്റെയോ മയക്കമരുന്നിന്റെയോ സ്വാധീനത്തില്‍ ആയിരുന്നില്ല.
‘ഷിനെയില്‍ നിന്നും ശേഖരിച്ച രക്തത്തിന്റെയും മൂത്രത്തിന്റെയും സാമ്പിളുകള്‍ പരിശോധിച്ച റിപ്പോര്‍ട്ട് ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഷിനെ മദ്യപിച്ചിട്ടുണ്ടായിരുന്നില്ല എന്നും മയക്കമരുന്ന് ഉപയോഗിച്ചിട്ടില്ല എന്നും വ്യക്തമായിട്ടുണ്ട്. ഡി എന്‍ എ റിപ്പോര്‍ട്ടിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്’ - അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജൂണ്‍ 14 -നാണ് ഷിനെയുടെ വീട്ടു ജോലിക്കാരി ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് ഓഷിവാര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഷിനെയെ ജൂലൈ രണ്ട് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി കഴിഞ്ഞ ദിവസം ഉത്തരവിടുകയായിരുന്നു.
മുംബൈ|
അയ്യാനാഥന്‍|
വീട്ടു ജോലിക്കാരിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് തെറ്റാണെന്ന് ഷിനെ അഹൂജ പറഞ്ഞതായി മുമ്പ് പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ജോലിക്കാരിയുടെ പൂര്‍ണ സമ്മതത്തോടെയാണ് ബന്ധപ്പെട്ടത് എന്നാണത്രെ അഹൂജ ആവര്‍ത്തിക്കുന്നത്.