ഷാരൂഖിന്‍റെ ശസ്ത്രക്രിയ വിജയം

IFM
ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന് കഴിഞ്ഞ ദിവസം നടത്തിയ തോള്‍ ശസ്ത്രക്രിയ വിജയകരമെന്ന് ആശുപ്രതിയധികൃതര്‍. ഷാരൂഖിന് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടിലേക്ക് മടങ്ങാനാവും.

മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് 43 കാരനായ ഷാരൂഖിന് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം ആറ് ആഴ്ചയോളം വിശ്രമം ആവശ്യമെന്നാണ് സൂചന.

നവംബറില്‍ ‘ദുല്‍ഹ മില്‍ ഗയ’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് ഷാരൂഖിന്‍റെ ഇടത്തെ തോളിന് പരുക്ക് പറ്റിയത്. ഷാരൂഖിന്‍റെ ശസ്ത്രക്രിയ വിജയമായിരുന്നു എന്നും ശസ്ത്രക്രിയ ഒന്നരമണിക്കൂര്‍ നീണ്ടുനിന്നു എന്നും ഡോ.സഞ്ജയ് ദേശായ് പറഞ്ഞു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ഉടമയായ ഷാരൂഖ് ഐപി‌എല്‍ കളികളുമായി തിരക്കിലാവുന്ന സമയമാണ് ഇനിയുള്ളത്. ഏപ്രിലില്‍ ആണ് ഐപി‌എല്‍ മത്സരം തുടങ്ങുന്നത്.

മുംബൈ| PRATHAPA CHANDRAN| Last Modified ചൊവ്വ, 17 ഫെബ്രുവരി 2009 (09:25 IST)
ഷാരൂഖിന്‍റെ രണ്ടാമത്തെ ശസ്ത്രക്രിയയാണ് മുബൈയില്‍ നടന്നത്. പുറം വേദനയെ തുടര്‍ന്ന് 2003 ല്‍ ഷാരൂഖ് ലണ്ടനില്‍ വച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :