ആര്‍.ജെ.ഡി എം.പി മുഹമ്മദ് ഷഹാബുദിന് പ്രത്യേക കോടതി 10 വര്‍ഷം കഠിനതടവ് നല്‍കി. 11 വര്‍ഷം മുമ്പ് സിവാന്‍ പൊലീസ് സൂപ്രണ്ടിനെ അക്രമിച്ച കേസിലാണ് വെള്ളിയാഴ്ച 10 വര്‍ഷം തടവ് വിധിച്ചത്.
ഐപിസി മുന്നൂറ്റി ഏഴാം വകുപ്പനുസരിച്ച് വധശ്രമത്തിന് ഷഹാബുദിന് പ്രത്യേക കോടതി വ്യാഴാഴ്‌ച 10 വര്‍ഷം കഠിനതടവും 2000 രൂപ പിഴയും വിധിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥനെ കൃത്യ നിര്‍വ്വഹണത്തിനിടയില്‍ തടസ്സപ്പെടുത്തിയതിന് സെക്ഷന്‍ 353 അനുസരിച്ച് രണ്ടു വര്‍ഷം തടവും 500 രൂപ പിഴയും വിധിച്ചിരുന്നു.
ആയുധ നിയമ പ്രകാരം ഷഹാബുദിന് സെക്ഷന്‍ 27 അനുസരിച്ച് ആയിരം രൂപ പിഴയും ഏഴു വര്‍ഷം തടവും നല്‍കിയിട്ടുണ്ട്. എല്ലാ ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാല്‍ മതി. ഷഹാബുദിന്‍റെ പൊലീസ് ഗാര്‍ഡുമാരായ ജഗദിറിനും ഖാലിക്കിനും ഇതേ ശിക്ഷകള്‍ വിധിച്ചിട്ടുണ്ട് .
ഷഹാബുദിന്‍റെയും സംഘത്തിന്‍റെയും അക്രമണത്തില്‍ നിന്ന് പൊലീസ് സൂപ്രണ്ട് രക്ഷപ്പെട്ടിരുന്നു