ശ്രീരാമ സേനയ്ക്കെതിരെ സുഷമസ്വരാജും

PTI
മംഗലാപുരത്ത് പബില്‍ വച്ച് പെണ്‍കുട്ടികള്‍ക്കെതിരെ ശ്രീരാമ സേന നടത്തിയ ആക്രമണത്തെ ബിജെപി വക്താവ് സുഷമ സ്വരാജ് നിശിതമായി വിമര്‍ശിച്ചു. ഇംഗ്ലണ്ടില്‍ ജീവിക്കുന്ന സ്വന്തം മകള്‍ പബില്‍ പോവാറുണ്ടെന്നും ബിജെപി നേതാവ് വെളിപ്പെടുത്തി.

ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുഷമ ശ്രീരാമ സേനയ്ക്കെതിരെ ആഞ്ഞടിച്ചത്. ഇത്തരം ആക്രമണങ്ങളെ ഒരിക്കലും പിന്താങ്ങില്ല. ഇത്തരത്തിലുള്ള സദാചാര പൊലീസ് പ്രകടനങ്ങള്‍ ആവശ്യമില്ല , സുഷമ പറഞ്ഞു.

“കുട്ടികള്‍ക്ക് മേല്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനെക്കാള്‍ നല്ലകാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്നതാണ് നല്ലത്. എന്‍റെ മകളും പബ് സന്ദര്‍ശിക്കാറുണ്ട്. എന്നാല്‍, കൂട്ടുകാര്‍ വൈന്‍ കുടിച്ചാല്‍ പോലും അവള്‍ ഓറഞ്ച് ജ്യൂസ് മാത്രമേ കഴിക്കാറുള്ളൂ”. സദാചാര മൂല്യങ്ങള്‍ പകര്‍ന്ന് നല്‍കുന്നതിനൊപ്പം യുവതലമുറയെ വിശ്വസിക്കുകയാണ് വേണ്ടത് അല്ലാതെ സദാ‍ചാര പൊലീസ് പ്രവര്‍ത്തനം നടത്തുകയല്ല വേണ്ടെതെന്നും സുഷമ കൂട്ടിച്ചേര്‍ത്തു.

മുംബൈ| PRATHAPA CHANDRAN| Last Modified ശനി, 14 ഫെബ്രുവരി 2009 (14:56 IST)
മംഗലാപുരത്ത് പബില്‍ നൃത്തം ചെയ്ത് കൊണ്ടിരുന്ന പെണ്‍കുട്ടികളെ മര്‍ദ്ദിക്കുകയും പിന്നീട് പെണ്‍കുട്ടികള്‍ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കരുത് എന്ന മുന്നറിയിപ്പു നല്‍കുകയും ചെയ്ത ശ്രീരാമസേന മാധ്യമ ശ്രദ്ധ നേടിയിരുന്നു. വാലന്‍റൈന്‍ ദിനാഘോഷത്തിനെതിരെയും ശ്രീരാമ സേന മുന്നറിയിപ്പ് നല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :