ശാസ്ത്രജ്ഞ ചമഞ്ഞ് ഐഎസ്ആര്‍ഒയില്‍; മലയാളിയുടെ ഭാര്യ അറസ്റ്റില്‍
ബാംഗ്ലൂര്‍|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
വ്യാജ ഐ ഡി ഉണ്ടാക്കി ഐഎസ്ആര്‍ഒയില്‍ കയറിപ്പറ്റിയ സ്ത്രീ ബാംഗ്ലൂരില്‍ അറസ്റ്റിലായി. സീനിയര്‍ ശാസ്ത്രജ്ഞ എന്ന വ്യാജ ഐ ഡി ഉണ്ടാക്കിയാണ് ഇവര്‍ ഐഎസ്ആര്‍ഒ ആസ്ഥാനത്ത് കയറിപ്പറ്റിയത്. അഹമ്മദാബാദില്‍ നിന്നുള്ള ഈ സ്ത്രീയുടെ ഭര്‍ത്താവ് മലയാളിയാണ്.
തന്റെ ഭാര്യയ്ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നും 10 ദിവസമായി ഇവരെ കാണാനില്ലായിരുന്നു എന്നുമാണ് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞത്. ഇവരുടെ മാനസികനില തകരാറിലാണെന്ന് പൊലീസും സംശയിക്കുന്നുണ്ട്. ഐഎസ്ആര്‍ഒയില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങളോ രേഖകളോ സ്ത്രീ കൈവശപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഒക്ടോബര്‍ ആറ് വരെ സ്ത്രീയെ റിമാന്റ് ചെയ്തു.