ഒന്നു ചോദിച്ചോട്ടേ, ജയലളിതയുടെ പിറകിൽ പെട്ടിയും തൂക്കി നിൽക്കുന്നത് ശശികല അല്ലേ?; പരിഹാസവുമായി രാം ഗോപാൽ വർമ

ശശികലയെ പരിഹസിച്ച് രാം ഗോപാൽ വർമ

aparna shaji| Last Modified ചൊവ്വ, 7 ഫെബ്രുവരി 2017 (14:21 IST)
നടരാജൻ തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ദിവസങ്ങൾ അടുത്തിരിക്കുകയാണ്. തിനിടെ ശശികലയെ പരിഹസിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രമുഖർ മുതൽ സാധാരണക്കാർ വരെ ശശികലയെ പരിഹസിക്കുകയാണ്. ഇപ്പോഴിതാ ശശികലയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ.

ട്വീറ്ററിലാണ് ശശികലെ പരിഹസിച്ചിരിക്കുന്നത്. ജയലളിതയുടെ ഒരു പഴയ ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ട് അവര്‍ക്ക് പിന്നില്‍ പെട്ടിയും തൂക്കി വരുന്നത് നിയുക്ത തമിഴ്‌നാട് മുഖ്യമന്ത്രി ശശികലയല്ലേ എന്നാണ് രാംഗോപാല്‍ വര്‍മ്മ ചോദിക്കുന്നത്. വെറുതെ ചോദിക്കുന്നതാണെന്നും രാം ഗോപാല്‍ വര്‍മ്മ പറയുന്നുണ്ട്.

അതിനിടെ ശശികലയെ തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയാക്കുന്നതിനെതിരെ ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എം കെ സ്റ്റാലിന്‍ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. ശശികലയെ മുഖ്യമന്ത്രി ആക്കുന്നതിൽ ശക്തമായ പ്രതിഷേധമാണ് ചെന്നൈയിൽ നടക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :