ശനി ഭൂമിയോട് ചേര്‍ന്ന് വരുന്ന പ്രപഞ്ചത്തിന്റെ അസുലഭമായ കാഴ്ച നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ ഒരുങ്ങിക്കൊള്ളൂ. ശനിഗ്രഹം ഭൂമിയിലേക്ക് അടുക്കുന്ന പ്രത്യേക പ്രതിഭാത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ് ലോകം. ഫെബ്രുവരി 24 ഞായറാഴ്ച രാത്രിയിലാണ് ഈ അപൂര്‍വ്വ ദൃശ്യമുണ്ടാവുന്നത്.
ഫെബ്രുവരി 24 ഞായറാഴ്ച സൂര്യാസ്തമനത്തിനു ശേഷം കിഴക്കന്‍ ചക്രവാളത്തിലാണ് ഈ അത്ഭുത ദൃശ്യം കാണാന്‍ കഴിയുക. രാത്രി പത്തുമണിക്കും പുലര്‍ച്ചെ രണ്ട് മണിക്കും ഇടയില്‍ ഈ ദൃശ്യം കൂടുതല്‍ വ്യക്തമാകും. 30 വര്‍ഷത്തില്‍ 29 തവണയും നടക്കുന്ന പ്രതിഭാസം അര്‍ദ്ധ രാത്രി സമയത്ത് ദൃശ്യമാകാനുള്ള അസുലഭ അവസരം ഇനി 2015 ല്‍ മാത്രമേ ഉണ്ടാകൂ. അതുകൊണ്ട് തന്നെ ഇക്കാര്യം കാണാനുള്ള അതുല്യാവസരമാണിത്.
ഏറെ പ്രകാശമാനത്തോടെ ശനി ഭൂമിയോട് അടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ നഗ്ന നേത്രം കൊണ്ട് കാണാനാകും. ഈ പ്രതിഭാസം ടെലിസ്കോപ്പില്‍ കൂടി കൂടുതല്‍ മനോഹരമായി ആസ്വദിക്കാനാകും. സൂര്യന് ഭൂമിയുടെ ഏതു വശത്ത് കൂടുതല്‍ കേന്ദ്രീകരിക്കുന്നതിന്റെ നേരെ എതിര്‍വശത്താണ് ശനി വരാന്‍ സാധ്യത. സൂര്യന് ഭൂമിയുടെ മറുവശത്തായതിനാല്‍ പ്രകാശം മൂലം ശനി ഒരു ഡിസ്ക്ക് പോലെ പ്രത്യക്ഷമാകുമെന്നതാണെന്ന് ബഹിരാകാശ വിദഗ്ധര്‍ പറയുന്നത്.
ശനി യഥാര്‍ത്ഥ സ്ഥാനത്ത് വരുന്നത് ഫെബ്രുവരി 24 നാണ്. എന്നുവച്ചാല്‍ കൂടുതല്‍ അടുത്തും പ്രകാശമാനമായും ശനിയെ കാണാനാകുമെന്ന തന്നെ. സെപ്തംബര്‍ നാല് ഒഴികെ ഈ പ്രതിഭാസം വൈകുന്നേരം മാത്രമാണ് ദൃശ്യമാകുക.
ഓഗസ്റ്റ് ആദ്യം മുതല്‍ ഇത് സൂര്യനോട് അടുത്തു കൊണ്ടിരിക്കും. ഭൂമിയുമായുള്ള ഈ കണ്ടു മുട്ടലിനു ശേഷം ഒക്ടോബര്‍ ആദ്യം മുതല്‍ ശനി വീണ്ടും പകല്‍ സമയത്ത് കാണാനാകും. ശനി എതിരെ വരുന്ന പ്രതിഭാസം ഒരു വര്‍ഷവും രണ്ടാഴ്ച വീതവും ഉണ്ടാകുന്നുണ്ട്. ഈ പ്രതിഭാസം കഴിഞ്ഞ തവണ ഉണ്ടായത് 2007 ഫെബ്രുവരി 10 നായിരുന്നു. അടുത്തത് 2009 മാര്‍ച്ച് 9 നാണ്.