ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ ‘വോട്ട് നിഷേധിക്കുന്നു’ എന്ന രേഖപ്പെടുത്തിയ ബട്ടണ്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് അണ്ണാ ഹസാരെ സംഘം. തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ ആവശ്യപ്പെട്ട് സംഘം മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ എസ് വൈ ഖുറേഷിയെ സമീപിച്ചപ്പോഴാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരും മറ്റും തെരഞ്ഞെടുപ്പില്‍ മത്സരിക്കാറുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ വോട്ടു ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അതു രേഖപ്പെടുത്താന്‍ ‘വോട്ട് നിഷേധിക്കുന്നു‘ എന്ന ബട്ടണ്‍ മെഷീനില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഹസാരെ സംഘത്തിന്റെ ആവശ്യം. പ്രശാന്ത് ഭൂഷണ്, അരവിന്ദ് കേജരിവാള്‍, കിരണ്‍ ബേദി, സന്തോഷ് ഹെഗ്ഡെ എന്നിവര്‍ അടങ്ങുന്ന സംഘമാണ് തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചത്.
അഴിമതി വിരുദ്ധ റാലി എല്ലാ സംസ്ഥാനങ്ങളിലും സംഘടിപ്പിക്കുമെന്നും ഹസാരെ അറിയിച്ചു.