വെടിവച്ചത് അന്തേവാസികളല്ല: ശ്രീ ശ്രീ

ബാംഗ്ലൂര്‍| WEBDUNIA|
ആശ്രമത്തില്‍ ഞായറാഴ്ച വൈകിട്ട് നടന്ന വെടിവയ്പിനെ കുറിച്ചുള്ള അസത്യ പ്രചാരണങ്ങളില്‍ ദു:ഖിതനാണെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് ഗുരു ശ്രീ ശ്രീ രവിശങ്കര്‍. വെടിവച്ചത് ആശ്രമ അന്തേവാസികളാണെന്ന് പ്രചരിപ്പിക്കുന്ന രീതിയിലുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കനകപുര ആശ്രമത്തില്‍ നടന്ന വെടിവയ്പിനെ കുറിച്ച് വ്യത്യസ്ത രീതികളിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ നിരാശനാണ്. അത് ആശ്രമത്തിലെ അന്തേവാസികളുടെ പ്രവര്‍ത്തിയല്ല, അതിനാലാണ് വ്യക്തമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് എന്നും ഗുരു പറയുന്നു.

ആശ്രമത്തിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാണ് നടക്കുന്നത് എന്ന് ആശ്രമത്തിന്റെ വക്താക്കള്‍ പറഞ്ഞു. എന്നാല്‍, കഴിഞ്ഞ ദിവസവും ആശ്രമത്തില്‍ പൊലീസ് സാന്നിധ്യമുണ്ടായിരുന്നു.

ഞായറാഴ്ച വൈകിട്ട് ആശ്രമത്തിലെ അഷ്ട്രവക്ര ഗീതായജ്ഞത്തിനു ശേഷം ശ്രീ ശ്രീ രവിശങ്കര്‍ കാറിലേക്ക് കയറിയപ്പോഴാണ് വെടിയുതിര്‍ന്നത്. വെടിവയ്പില്‍ ഗുരുവിന് പരുക്കൊന്നും പറ്റിയില്ല. ഒരു അനുയായിക്ക് നിസാര പരുക്ക് പറ്റി. എന്നാല്‍, ഇത് ഗുരുവിനെ ലക്‍ഷ്യമിട്ടുള്ള ആക്രമണാമാണെന്ന് പറയാനാവില്ല എന്നായിരുന്നു കര്‍ണാടക ഡിജിപി കഴിഞ്ഞ ദിവസം പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :