വിദേശ കള്ളപ്പണം സംബന്ധിച്ച വാര്‍ത്തകള്‍ നിഷേധിച്ച് അമിതാഭ് ബച്ചന്‍

വിദേശ കള്ളപ്പണം സംബന്ധിച്ച വാര്‍ത്തകള്‍ നിഷേധിച്ച് അമിതാഭ് ബച്ചന്‍. തന്റെ പേര് മറ്റാരെങ്കിലും ദുരുപയോഗം ചെയ്തതാകാമെന്നും, റിപ്പോര്‍ട്ടില്‍ പറയുന്ന രേഖകളിലെ കമ്പനികളെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നും അമിതാഭ് ബച്ചന്‍ പറഞ്ഞു.

മുംബൈ, അമിതാഭ് ബച്ചന്, പനാമ, പാനമ Mumbai, Amithaabh Bachan, Panama
മുംബൈ| rahul balan| Last Modified ചൊവ്വ, 5 ഏപ്രില്‍ 2016 (20:32 IST)
വിദേശ കള്ളപ്പണം സംബന്ധിച്ച വാര്‍ത്തകള്‍ നിഷേധിച്ച് അമിതാഭ് ബച്ചന്‍. തന്റെ പേര് മറ്റാരെങ്കിലും ദുരുപയോഗം ചെയ്തതാകാമെന്നും, റിപ്പോര്‍ട്ടില്‍ പറയുന്ന രേഖകളിലെ കമ്പനികളെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നും അമിതാഭ് ബച്ചന്‍ പറഞ്ഞു.

വിദേശത്ത് താന്‍ ചെലവഴിച്ച പണത്തിന് നികുതി നല്‍കിയിട്ടുണ്ട്. തനിക്ക് ഓഹരി ഉണ്ടെന്ന് പറയുന്ന കമ്പനികളെ കുറിച്ച് അറിയില്ല. ഇന്ത്യയുടെ നിയമം അനുശാസിക്കുന്ന രീതിയില്‍ മാത്രമേ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുള്ളു. പുറത്തു വരുന്ന രേഖകളില്‍ പറയുന്ന കമ്പനികളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അമിതാഭ് ബച്ചന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അഞ്ചൂറോളം ഇന്ത്യക്കാര്‍ക്ക് കള്ളപ്പണ നിഷേപമുള്ളതായി വാര്‍ത്തകള്‍ വന്നിരുന്നു. അദാനിയുടെ സഹോദരന്‍ വിനോദ് അദാനി, വ്യവസായി കുടുംബമായ അപ്പോളോ ഗ്രൂപ്പിലെ ഓംകാര്‍ കന്‍വാരടക്കം ഒമ്പത് കുടുംബാംഗങ്ങള്‍, അഡ്വ ഹരീഷ് സാല്‍വ, മുംബൈയിലെ മുന്‍ ഗുണ്ടാത്തലവന്‍ ഇഖ്ബാല്‍ മിര്‍ച്ചി, ഡി എല്‍ എഫ് ഉടമസ്ഥന്‍ കെ പി സിംഗ്, ബംഗാളിലെ രാഷ്ട്രീയ നേതാവ് ശിശിര്‍ ബജോറിയ, ലോക്‌സതാ പാര്‍ട്ടി നേതാവ് അനുരാഗ് കെജ്രിവാള്‍ എന്നിവരുടെ പേര് വിവരങ്ങളാണ് പുറത്തു വന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :