നെഞ്ചില്‍ അണുബാധയേറ്റതിനെ തുടര്‍ന്ന് ന്യൂഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍. ശ്വാസതടസ്സം മാറ്റാനായി കഴിഞ്ഞ ദിവസം വാജ്പേയിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം വാജ്പേയിക്ക് സ്വയം ശ്വസിക്കാന്‍ കഴിയുന്നുണ്ട് എന്നും ഇപ്പോള്‍ വെന്റിലേറ്റര്‍ സഹായം പരിമിതമായി മാത്രമേ നല്‍കുന്നുള്ളൂ എന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, വാജ്പേയി ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തില്‍ തന്നെയാണ്.
വാജ്പേയിയുടെ രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കരളിന്റെയും വൃക്കയുടെയും പ്രവര്‍ത്തനങ്ങളും സാധാരണ നിലയില്‍ ആണെന്ന് ആശുപത്രി സൂപ്രണ്ട് ഡി കെ ശര്‍മ്മ പറഞ്ഞു. അദ്ദേഹത്തിന്റെ നെഞ്ചിലെ അണുബാധയും ഭേദപ്പെട്ട് വരുന്നു എന്ന് ശര്‍മ്മ വ്യക്തമാക്കി.
ന്യൂഡല്‍ഹി|
PRATHAPA CHANDRAN|
Last Modified ശനി, 14 ഫെബ്രുവരി 2009 (13:38 IST)
ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫെബ്രുവരി മൂന്നിന് ആണ് വാജ്പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ വെന്റിലേറ്റര്‍ സഹായം നല്‍കിവരികയായിരുന്നു.