വാഗ്‌മറെ: ശിവസേനക്കാര്‍ അറസ്റ്റില്‍

മുംബൈ| PRATHAPA CHANDRAN|
മുംബൈ ഭീകരാക്രമണത്തില്‍ പിടിയിലായ ഏക ഭീകരന്‍ അജ്മല്‍ അമിര്‍ കസബിനു വേണ്ടി പ്രത്യേക കോടതി നിയമിച്ച അഭിഭാഷക, അഞ്ജലി വാഗ്‌മറെയുടെ വീട് ആക്രമിച്ച കേസില്‍ മുംബൈയില്‍ ഒമ്പത് ശിവസേനക്കാരെ അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രിയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് ഇവരെ കോടതിയില്‍ ഹാജരാക്കും.

അഞ്ജലിയുടെ വീടിനു പുറത്ത് പ്രതിഷേധവുമായി നിന്ന ഇവരെ അനധികൃതമായി സംഘം ചേര്‍ന്നതിനും അഭിഭാഷകയുടെ വീട്ടിലേക്ക് അനുവാദമില്ലാതെ കടന്നതിനുമാണ് അറസ്റ്റ് ചെയ്തത്.

നൂറോളം ശിവസേനക്കാരാണ് അഞ്ജലിയുടെ വര്‍‌ലിയിലുള്ള വസതിക്കു മുന്നില്‍ തിങ്കളാഴ്ച രാത്രി പ്രതിഷേധം നടത്തുകയും വീടിനു നേര്‍ക്ക് കല്ലെറിയുകയും ചെയ്തത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :