ഡല്‍ഹിയില്‍ ഒരു സ്ത്രീയുടെ വയറ്റില്‍ നിന്ന് ഏഴ് കിലോഗ്രാം ഭാരമുള്ള ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. നാല്പ്പത്തിയഞ്ചുകാരിയായ സ്ത്രീയുടെ ഗര്‍ഭാശയത്തിലായിരുന്നു ട്യൂമര്‍.
വയറുവേദനയെ തുടര്‍ന്ന് ജനുവരി 27-ന് ആയിരുന്നു ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയില്‍, ഇവരുടെ ഗര്‍ഭാശയത്തില്‍ ഏഴ് കിലോഗ്രാം ഭാരമുള്ള ട്യൂമര്‍ വളരുന്നതായി കണ്ടെത്തുകയായിരുന്നു.
പശ്ചിം വിഹാറിലെ ‘ആക്ഷന്‍ ക്യാന്‍സര്‍ ഹോസ്പിറ്റലില്‍’ നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ട്യൂമര്‍ നീക്കം ചെയ്തത്. ശസ്ത്രക്രിയയ്ക്ക് ശേഷം ആറ് ദിവസം കഴിഞ്ഞ് ഇവര്‍ ആശുപത്രിവിട്ടു എന്ന് ആശുപത്രിയധികൃതര്‍ വെളിപ്പെടുത്തുന്നു.