അഹമദാബാദ്|
WEBDUNIA|
Last Modified തിങ്കള്‍, 20 ഫെബ്രുവരി 2012 (15:10 IST)
ഗുജറാത്തിലെ ലൈംഗികത്തൊഴിലാളികളുടെ ഗ്രാമത്തില്‍ ദശാബ്ദങ്ങള്‍ക്ക് ശേഷം സമൂഹവിവാഹം. ഗുജറാത്തില്‍ പലന്പൂരിനടുത്തുള്ള വാഡിയ എന്ന ഗ്രാമത്തിലാണ് ഗ്രാമത്തിന്റെ ചരിത്രത്തിന്റെ ഭാഗമായേക്കാവുന്ന ഈ വിവാഹം നടക്കാന്‍ പോകുന്നത്. ഗ്രാമം വേശ്യാവൃത്തിക്ക് പേരുകേട്ട പ്രദേശമാണ്. ഇവിടുത്തെ പെണ്‍കുട്ടികളെ ആദ്യമായാണ് വേശ്യാവൃത്തി എന്ന പ്രവൃത്തിയ്ക്കല്ലാതെ പ്രേരിപ്പിക്കപ്പെടുന്നത്. 65 വര്‍ഷത്തിന് ശേഷമാണ് ഇവിടെ സമൂഹവിവാഹം നടക്കാന്‍ പോകുന്നത്.
15 പെണ്‍കുട്ടികളുടെ വിവാഹമാണ് മാര്‍ച്ച് 11നു നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഗ്രാമത്തിലെ ഒരു വിഭാഗം ദല്ലാളുമാര്‍ ഈ സമൂഹവിവാഹത്തിനെതിരെ രംഗത്തുണ്ട്. പെണ്‍കുട്ടികളെ വേശ്യാവൃത്തിക്ക് വിറ്റ് ജീവിക്കുന്ന ഇവര്‍ക്ക് തങ്ങളുടെ വരുമാന മാര്‍ഗം അവസാനിക്കുമെന്ന ആശങ്കയിലാണ്. ചില ദല്ലാളുമാര്‍ക്കെതിരെ ഗ്രാമത്തിലെ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. 750 ആളുകളുള്ള ചെറിയ ഗ്രാമമാണ് വാഡിയ. ഇതില്‍ നൂറില്‍ പരം പെണ്‍കുട്ടികള്‍ ലൈഗിംകത്തൊഴിലാളികളാണ്.