ലഡാക്ക് വ്യോമത്താവളം പ്രവര്‍ത്തനസജ്ജം

WEBDUNIA| Last Modified ശനി, 31 മെയ് 2008 (15:34 IST)
ലഡാക്കിലെ പഴയ വ്യോമത്താവളം ഇന്ത്യന്‍ വ്യോമസേന വീണ്ടും പ്രവര്‍ത്തന സജ്ജമാക്കി. ഈ താവളം 43 വര്‍ഷം മുന്‍പ് അടച്ച് പൂട്ടിയിരുന്നു.

എ എന്‍32 ഇനത്തില്‍ പെട്ട ചരക്ക് വിമാ‍നം ശനിയാഴ്ച രാവിലെ 8. 50 ഓട് കൂടി വ്യോമത്താവളത്തില്‍ ഇറങ്ങുകയായിരുന്നു. ചന്‍ഡിഗഡില്‍ നിന്ന് പശ്ചിമ എയര്‍കമാന്‍ഡ് മേധാവി പി കെ ബറോബറയെയും വഹിച്ച് കൊണ്ടാണ് വിമാനം ഇറങ്ങിയത്.

ഇന്തോ-ചീന യുദ്ധം നടന്ന 1962ലാണ് ഇവിടെ വ്യോമത്താവളം നിര്‍മ്മിച്ചത്. താവളം 1965 ല്‍ അടച്ച് പൂട്ടുകയും ചെയ്തു.

ഇത്രയും ഉയരത്തില്‍ വ്യോമത്താവളം നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് ഈ വ്യോമത്താവളം പ്രവര്‍ത്തന സജ്ജമാക്കുന്നതിലൂടെ ലോകത്തെ ബോധ്യപ്പെടുത്താന്‍ ആവുമെന്ന് ബറോബറ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ഭാവിയില്‍ പതിവായി എ എന്‍ 32 ചരക്ക് വിമാനങ്ങള്‍ പതിവായി ഇവിടെ വരുമെന്ന് വ്യോമസേന അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :