എം പിമാര്‍ക്കെതിരെ വിവാദ പ്രസ്താവന നടത്തിയ യു എസിലെ ഇന്ത്യന്‍ പ്രതിനിധി സ്വന്തം നടപടിയില്‍ ‘ആത്മാര്‍ത്ഥവും അഗാധവുമായ’ ദുഖം രേഖപ്പെടുത്തിയതായി വിശ്വസനീയ കേന്ദ്രങ്ങള്‍.
ഇന്ത്യന്‍ എം പിമാര്‍ ‘നിലാവത്ത് അഴിച്ചു വിട്ട കോഴികളെ’ പോലെയാണ് എന്ന റോണന്‍ സിംഗിന്‍റെ പ്രസ്താവന വിവാദമായിരുന്നു. ഇതിനെതിരെ ലോക്‌സഭ നല്‍കിയ അവകാശ ലംഘന നോട്ടീസിനോടുള്ള പ്രതികരണത്തിലാണ് റോണന്‍ മാപ്പ് പറഞ്ഞത്.
ആണവ കരാറിനെ കുറിച്ചുള്ള പ്രസ്താവനയ്ക്കിടയിലായിരുന്നു റോണന്‍ സിംഗ് എം പിമാരെ അവഹേളിക്കുന്ന രീതിയില്‍ സംസാരിച്ചത്. ഇതിനെതിരെ മിക്ക കോണ്‍ഗ്രസ് ഇതര നേതാക്കളും പ്രതികരിച്ചിരുന്നു. റോണനെ തിരികെ വിളിക്കണമെന്നായിരുന്നു നേതാക്കളുടെ ആവശ്യം.
റോണന്‍റെ പ്രതികരണത്തെ കുറിച്ച് വിദേശകാര്യമന്ത്രാലയം അനുകൂല പ്രതികരണം നടത്തിയതായും റിപ്പോര്‍ട്ട് ഉണ്ട്. അംബാസഡര്‍ മാപ്പ് പറഞ്ഞതിനാല്‍ പ്രശ്നം അവസാനിച്ചു എന്നാണ് മന്ത്രാലത്തിന്‍റെ നിലപാട്.