റിസര്‍വ് ബാങ്ക് വായ്പ നയം: ഭവന, വാഹന വായ്പ പലിശ കുറയും
ന്യൂഡല്‍ഹി|
WEBDUNIA|
PRO
റിസര്‍വ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു. റിപ്പോയും കരുതല്‍ ധനാനുപാതനിരക്കും (സിആര്‍ആര്‍) കാല് ശതമാനം കുറച്ചു. ഇതോടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്കും കുറയും.
വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്കുന്ന വായ്പയുടെ പലിശയായ റിപോ നിരക്ക് നിലവില്‍ എട്ട് ശതമാനമാണ്. ഇവ 7.75 ശതമാനമായി കുറയ്ക്കും. സിആര്‍ആര്‍ ഇപ്പോള്‍ 4.25 ശതമാനമാണ്. ഇത് 4.0 ശതമാനമാക്കി കുറച്ചു.
2012 ഏപ്രിലിനു ശേഷം ഒമ്പതു മാസത്തിനിടെ ഇതാദ്യമായിട്ടാണ് ആര്‍ബിഐ പലിശ കുറയ്ക്കുന്നത്. പണപ്പെരുപ്പം മൂന്നു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയതോടെയാണ് നിരക്കുകള്‍ കുറയ്ക്കാന്‍ ആര്‍ബിഐ സന്നദ്ധരാകുന്നത്. നേരത്തെ പണപ്പെരുപ്പം വന്‍തോതില്‍ കുതിച്ചുയര്‍ന്നതോടെയാണ് ആര്‍ബിഐ റിപോ, റിവേഴ്സ് റിപോ നിരക്കുകള്‍ വന്‍തോതില്‍ വര്‍ധിപ്പിച്ചത്.