റിപ്പോ നിരക്കുകള്‍ വീണ്ടും കുറച്ചു

മുംബൈ| JOYS JOY| Last Modified ബുധന്‍, 4 മാര്‍ച്ച് 2015 (10:20 IST)
വാണിജ്യബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയായ റിപ്പോയുടെ പലിശനിരക്ക് 0.25 ശതമാനം കുറച്ചു. ഇതുപ്രകാരം നേരത്തെ ഉണ്ടായിരുന്ന 7.75 എന്ന നിരക്കില്‍ നിന്ന് 7.50 ആയി റിപ്പോ നിരക്ക് കുറയും.

പലിശനിരക്കുകള്‍ കുറയാന്‍ ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. വാണിജ്യ ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന ഫണ്ടുകളുടെ പലിശയായ റിവേഴ്‌സ് റിപ്പോ നിരക്ക് 6.5 ശതമാനമായി പുനര്‍നിര്‍ണയിച്ചിട്ടുണ്ട്.

അതേസമയം സിആര്‍ആര്‍ നിരക്ക് 4 ശതമാനമെന്ന പഴയനിരക്ക് തുടരും.

2013 മെയ് 13ന് ശേഷം ജനവരി 14നാണ് ആദ്യമായി ആര്‍ ബി ഐ റിപ്പോ നിരക്കുകള്‍ കുറയ്ക്കാന്‍ തയ്യാറായത്. 2015ല്‍ ഇത് രണ്ടാം തവണയാണ് നിരക്കുകള്‍ കുറയ്ക്കുന്നത്. രാജ്യത്തെ പണപ്പെരുപ്പ നിരക്കുകള്‍ കുറഞ്ഞ നിലയില്‍ തന്നെ തുടരുന്നതാണ് നിരക്കുകള്‍ കുറയ്ക്കാന്‍ സഹായകരമായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :