രാഹുല്‍ ഗാന്ധിയോട് മത്സരിച്ച് കരുത്ത് കാണിക്കുവാന്‍ മോഡിയോട് ആം ആദ്മി

ന്യൂഡല്‍ഹി| WEBDUNIA|
PTI
രാഹുല്‍ ഗാന്ധിക്കെതിരെ മല്‍സരിച്ചു കരുത്തു തെളിയിക്കാന്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയോട്‌ ആം ആദ്മി പാര്‍ട്ടി നേതാവ്‌ കുമാര്‍ വിശ്വാസ്‌ ആവശ്യപ്പെട്ടു.

രാഹുല്‍ ഗാന്ധി മല്‍സരിക്കുന്ന മണ്ഡലത്തില്‍ നിന്നു മല്‍സരിച്ച്‌ തെരഞ്ഞെടുപ്പില്‍ വിജയിച്ചു വെല്ലുവിളിക്കുകയാണു വേണ്ടത്‌. അല്ലെങ്കില്‍ രാഹുലിനെതിരെ മല്‍സരിക്കാന്‍ അരുണ്‍ ജയ്റ്റ്‌ലി, നിതിന്‍ ഗഡ്കരി തുടങ്ങിയ മുതിര്‍ന്ന നേതാക്കന്മാരെ ആ മണ്ഡലങ്ങളില്‍ നിയോഗിക്കണം. കോണ്‍ഗ്രസിന്റെ കുടുംബ ഭരണത്തിനെതിരെ അധരവ്യായാമം നടത്തുക മാത്രമാണു ബിജെപിയുടെ തിരഞ്ഞെടുപ്പു തന്ത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നരേന്ദ്രമോഡിക്കെതിരെയുള്ള ആക്രമണങ്ങളില്‍ നിന്ന്‌ ആംആദ്മി പാര്‍ട്ടി നേരത്തെ വിട്ടുനിന്നിരുന്നു. എന്നാല്‍ ഡല്‍ഹിയിലെ പാര്‍ട്ടി അനുകൂലികളില്‍ വലിയൊരു വിഭാഗം നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകുന്നതിനെ പിന്തുണയ്ക്കുന്നുവെന്നു സര്‍വേയില്‍ കണ്ടെത്തിയതിന്റെ ചുവടുപിടിച്ച്‌ വിശ്വാസ്‌ ഉടന്‍ തന്നെ തന്റെ തീരുമാനം തിരുത്തുകയും ചെയ്‌തു.

തന്റെ വെല്ലുവിളി വ്യക്‌തിപരമായി നരേന്ദ്ര മോഡിയോടല്ലെന്നും ബിജെപിയുടെ രാഷ്ട്രീയ നിലപാടിനോടാണെന്നും വിശ്വാസ്‌ വ്യക്‌തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :