രാഹുലിന്റെ പ്രസ്താവന മന്‍മോഹന്‍ സിംഗിന്റെ അഭിമാനം നഷ്ടപ്പെടുത്തിയെന്നു നരേന്ദ്രമോഡി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഓര്‍ഡിനന്‍സിനെതിരായ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ അഭിമാനം നഷ്ടപ്പെടുത്തിയെന്നു ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്രമോഡി. ഡല്‍ഹിയില്‍ നടത്തിയ വികാസ് റാലിക്കിടെ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്‍മോഹന്‍ സിംഗിനെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് അപമാനിച്ചുവെന്നും നവാസ് ഷെരീഫിനു എങ്ങനെ അതിനു ധൈര്യം വന്നുവെന്നും മോഡി ചോദിച്ചു.

യുപിഎ സര്‍ക്കാര്‍ കാര്യക്ഷമമല്ല. ഭരണത്തിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഴിമതി ശീലമായി മാറി. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി രാജ്യത്തിനാകെ കളങ്കമായെന്നും മദ്യപാനികള്‍ക്കു മദ്യംനിര്‍ത്താന്‍ കഴിയാത്തതു പോലെയാണു യുപിഎ സര്‍ക്കാര്‍ അഴിമതിക്ക് അടിമപ്പെട്ടിരിക്കുന്നതെന്നും മോഡി ആരോപിച്ചു.

സര്‍ക്കാരിലെ ഓരോ ഘടകകക്ഷികളും പ്രത്യേകം സര്‍ക്കാരുകളെ പോലെയാണു പ്രവര്‍ത്തിക്കുന്നത്. ഘടകകക്ഷി നേതാക്കള്‍ സ്വയം പ്രധാനമന്ത്രിമാരാവുകയാണ്. യുപിഎയുടെ അഴിമതി രാജ്യത്തെ യുവജനങ്ങളുടെ ഭാവി ഇല്ലാതാക്കിയെന്നും മോഡി കുറ്റപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :